അല്‍ഹസയില്‍ വാഹനാപകടം ;മൂന്നു മംഗലാപുരത്തുകാരടക്കം നാലു പേര്‍ മരിച്ചു
റിയാദ്- ഖുറൈസ് റോഡില്‍ ഹറാദില്‍ ഒട്ടകവുമായി കാറിടിച്ചുണ്ടായ അപകടത്തില്‍ മൂന്നു മംഗലാപുരത്തുകാരടക്കം നാലു പേര്‍ മരിച്ചു. ഇന്നലെ രാത്രിയാണ് സംഭവം.
മംഗലാപുരം സ്വദേശികളായ അഖില്‍ നുഅ്മാന്‍, മുഹമ്മദ് നാസിര്‍, മുഹമ്മദ് റിദ് വാന്‍, ഒരു ബംഗ്ലാദ് സ്വദേശി എന്നിവരാണ് മരിച്ചത്. നാലു പേരും സംഭവസ്ഥലത്ത് വെച്ച് തന്നെ മരിച്ചെന്നാണ് വിവരം. അല്‍ഹസ കിംഗ് ഫഹദ് ആശുപത്രിയിലാണ് മൃതദേഹങ്ങളുള്ളത്. സാകോ കമ്പനി ജീവനക്കാരാണിവര്‍. കമ്പനി ഉദ്യോഗസ്ഥരെ സഹായിക്കാന്‍ അല്‍ഹസ കെഎംസിസി നേതാക്കള്‍ രംഗത്തുണ്ട്.