പരപ്പനങ്ങാടിയിൽ രണ്ട് സ്ഥലങ്ങളിൽ നിന്നായി അനധികൃത മദ്യവില്പന പിടികൂടി.


 പരപ്പനങ്ങാടി | അരിയല്ലൂരിൽ വച്ച് അനധികൃതമായി മദ്യവില്പന നടത്തിയിരുന്ന രവീന്ദ്രൻ എന്ന സൈക്കിൾ രവി  (സ്റ്റിക്ക് രവ) (68) s/o ശങ്കരൻ നായർ, തോട്ടത്തിൽ ഹൗസ് അരിയല്ലൂർ  എന്നയാളെ 3 ലിറ്റർ മദ്യം സഹിതം പിടികൂടി. കഴിഞ്ഞ രണ്ടു മാസത്തിനുള്ളിൽ നാലോളം കേസുകൾ അരിയല്ലൂർ വള്ളിക്കുന്ന് മേഖലകളിൽ നിന്ന് തന്നെ പരപ്പനങ്ങാടി പോലീസ് പിടികൂടിയിരുന്നു. തുടർന്ന് അവരെ ചോദ്യം ചെയ്തതിൽ നിന്നാണ് സൈക്കിൾ രവി എന്ന് വിളിക്കുന്ന ഇയാൾ മദ്യ വില്പന നടത്തുന്നുണ്ട് എന്നുള്ള വിവരം ലഭിച്ചത്. തുടർന്ന് ഇയാളെ നിരീക്ഷിച്ചതിൽ നിന്നാണ് ഇയാളെ മദ്യസഹിതം പിടികൂടാനായി സാധിച്ചത്.



മാഹിയിൽ നിന്നും അനധികൃതമായി കുറഞ്ഞ വിലയ്ക്ക് മദ്യം വാങ്ങി ഇരട്ടി വിലക്ക് കൊടുക്കുന്നതിന് വേണ്ടി കൊണ്ടുവന്നിട്ടുള്ള ഒമ്പതര ലിറ്റർ മദ്യം സഹിതം ഒറീസ സ്വദേശിയെ പരപ്പനങ്ങാടി പോലീസ് അറസ്റ്റ് ചെയ്തു. ലംബു മാലി (55)s/o ബോക്ചന്ദ് മാലി, ഒറീസ്സ എന്നയാളെ  ട്രാക്കിലൂടെ നടന്ന് റോഡിലേക്ക് ഇറങ്ങുന്ന സമയം മദ്യം സഹിതം പിടികൂടി.


രണ്ടു മാസം മുമ്പ് മാഹിയിൽ നിന്നും മദ്യവുമായി വന്ന രണ്ടു പേരെ പരപ്പനങ്ങാടി പോലീസ് പിടിച്ചു അവർ ഇപ്പോഴും ജയിലിൽ കഴിഞ്ഞു വരികയാണ്. ഇവരെ പിടികൂടിയ പോലീസ് സംഘത്തിൽ പരപ്പനങ്ങാടി പോലീസ് ഇൻസ്പെക്ടർ ജിനേഷ് കെ ജെ ,സബ് ഇൻസ്‌പെക്ടർ ജയദേവൻ, asi രവി, സീനിയർ സിവിൽ പോലീസ് ഓഫീസർമാരായ അനിൽകുമാർ രാമചന്ദ്രൻ സ്മിതേഷ് സിവിൽ പോലീസ് ഓഫീസർമാരായ മുജീബ്,സച്ചിൻ,സൈലേഷ് എന്നിവരും ഉണ്ടായിരുന്നു. 

Previous Post Next Post
WhatsApp