38 ലക്ഷം രൂപയുടെ സ്‌കോളര്‍ഷിപ്പ് കൈമാറി.
തിരൂരങ്ങാടി: തിരൂരങ്ങാടി നഗരസഭ 2022-23 വാര്‍ഷിക പദ്ധതിയില്‍ ഭിന്നശേഷി വിദ്യാര്‍ത്ഥികള്‍ക്ക് 38 ലക്ഷം രൂപയുടെ സ്‌കോളര്‍ഷിപ്പ് തുക കൈമാറി. ചന്തപ്പടി സ്‌കൂളില്‍ നടന്ന ഭിന്നശേഷി വാര്‍ഡ് സഭയില്‍ വെച്ച് സ്‌കോളര്‍ഷിപ്പ് സമര്‍പ്പണം ചെയര്‍മാന്‍ കെ.പി മുഹമ്മദ്കുട്ടി നിര്‍വഹിച്ചു. 175 വിദ്യാര്‍ത്ഥികള്‍ക്ക് തുക കൈമാറി. സി.പി സുഹ്‌റാബി അധ്യക്ഷത വഹിച്ചു. പ്രിവിലേജ് കാര്‍ഡ് വിതരണം. ഭിന്നശേഷി കലോത്സവം. ഭിന്നശേഷി കേന്ദ്രത്തില്‍ വിവിധ തെറാപ്പികള്‍, കിടപ്പിലായവരുടെ സംഗമം തുടങ്ങിയവ നടപ്പ് വര്‍ഷത്തില്‍ നടത്തി. മുച്ചക്ര സൈക്കിള്‍ ഉടന്‍ നല്‍കും. പുതിയ വാര്‍ഷിക പദ്ധതിയില്‍ വിവിധ പദ്ധതികള്‍ നടപ്പാക്കും.
തിരൂരങ്ങാടി നഗരസഭ വാര്‍ഷിക പദ്ധതിയില്‍ ഭിന്നശേഷി വിദ്യാര്‍ത്ഥികള്‍ക്ക് 38 ലക്ഷം രൂപയുടെ സ്‌കോളര്‍ഷിപ്പ് സമര്‍പ്പണം ചെയര്‍മാന്‍ കെ.പി മുഹമ്മദ്കുട്ടി നിര്‍വഹിക്കുന്നു.
സ്ഥിരം സമിതി അധ്യക്ഷരായ ഇഖ്ബാല്‍കല്ലുങ്ങല്‍, എം . സുജിനി. സി.പി ഇസ്മായില്‍, ഇ.പി ബാവ, വഹിദ ചെമ്പ. ഐ.സി.ഡി.എസ് സൂപ്പര്‍വൈസര്‍ ജലജ. കെ.ടി ബാബുരാജന്‍, സി.പി ഹബീബ ബഷീര്‍, അരിമ്പ്ര മുഹമ്മദലി. സി.എച്ച് അജാസ്.പി.കെ അസീസ്. മുസ്ഥഫ പാലത്ത്,സുലൈഖ കാലൊടി. ആരിഫ വലിയാട്ട്, ശാഹിന തിരുനിലത്ത്. സോന രതീഷ്, മൊയ്തീന്‍കുട്ടി. സഹീര്‍.മാത്യു തോമസ് സംസാരിച്ചു.