പരപ്പനങ്ങാടി: വള്ളിക്കുന്ന് റെയിൽ സ്റ്റേഷന് സമീപം താമസിക്കുന്ന 17 കാരി മരണപ്പെടാനുണ്ടായ സംഭവത്തിൽ യുവാവിനെ പരപ്പനങ്ങാടി പോലീസ് അറസ്റ്റ് ചെയ്തു .ചേളാരി സ്വദേശിയായ ഷിബിൻ (24) ഈ പെൺകുട്ടിയുമായി ഇഷ്ടത്തിലായിരുന്നു. മൊബൈൽ ഫോണിൽ ഇൻസ്റ്റോഗ്രാം ഇൻസ്റ്റാൾ ചെയ്തു വെന്ന കാരണത്താൽ ഷിബിൻ പെൺകുട്ടിയുമായി നിരന്തരമായി തർക്കത്തിൽ ഏർപെട്ടു വരികയായിരുന്നു. വാലന്റൻസ് ഡേയുടെ അന്ന് ഇതേ വിഷയത്തിൽ തർക്കത്തിൽ ഏർപ്പെടുകയും കുട്ടി പിണക്കം മാറ്റണമെന്ന് ആവശ്യപ്പെടുകയും അത് അനുസരിക്കാതെ പിണക്കത്തിൽ തുടർന്ന് വരികയുമായിരുന്നു. ആത്മഹത്യ ചെയ്യുന്നതിനുള്ള പ്രേരണ നൽകിയ കുറ്റത്തിനാണ് ഇയാളെ അറസ്റ്റ് ചെയ്തത്. കോടതിയിൽ ഹാജറാക്കിയ ഷിബിനെ റിമാന്റ് ചെയ്തു.