പെരുവള്ളൂർ ഉങ്ങുങ്ങലിൽ നിരോധിത പുകയിലയുമായി വേങ്ങര സ്വദേശി പിടിയിൽ


 പെരുവള്ളൂർ കരുവാങ്കല്ലിന് സമീപം ഉങ്ങുങ്ങലിൽ നിന്ന് 1545 പാക്കറ്റ് നിരോധിത പുകയില ഉത്പന്നവും കടത്താനുപയോഗിച്ച കാറും സഹിതം യുവാവ് ഡാൻസഫ് പ്രത്യേക അന്വേഷണ സംഘത്തിന്റെ പിടിയിൽ. വേങ്ങര വലിയൊറ പുത്തനങ്ങാടി നെടുക്കണ്ടി വീട്ടിൽ എൻ കെ ഇബ്രാഹിം (37)ആണ് പിടിയിലായത്.


കൊണ്ടോട്ടി എ എസ് പി വിജയ് ഭാരത് റെഡ്‌ഡിയുടെ നേതൃത്വത്തിലുള്ള ഡാൻസഫ് സംഘം രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിൽ പ്രതിയെ പിടികൂടുകയായിരുന്നു.2017 ൽ തൃശ്ശൂർ ജില്ലയിലെ ഒല്ലൂരിൽ സമാന കേസിൽ ജാമ്യത്തിൽ ഇറങ്ങിയ പ്രതിയാണ് ഇബ്രാഹിമെന്ന് പോലീസ് പറഞ്ഞു.


ഹാൻസ് വില്പനക്കായി കാറിൽ തനിച്ച് പോകുന്നതിനിടെയാണ് പോലീസ് കെണിയിലാക്കിയത്. മാർക്കറ്റ് വിലയനുസരിച്ച് ഒരു ലക്ഷം രൂപ വില വരുന്ന ഹാൻസ് ആണ് പോലീസ് പിടിച്ചെടുത്തത്. കടകളിൽ മൊത്തമായും കുട്ടികൾക്ക് ചില്ലറയായും പ്രതി ഹാൻസ് വിൽക്കാറുണ്ടെന്നാണ് പോലീസിന് ലഭിച്ച വിവരം. തേഞ്ഞിപ്പലം ഇൻസ്‌പെക്ടർ കെ ഒ പ്രദീപ്‌, എസ് ഐ വി. ഷാജി ലാൽ,എന്നിവരുടെ നേതൃത്വത്തിലായിരുന്നു നീക്കം.


Previous Post Next Post