msf തിരൂരങ്ങാടി മുനിസിപ്പൽ കമ്മിറ്റിയും മർഹും ഡോ:ഉള്ളാട്ട് ബാപ്പുട്ടി ഹാജിയുടെ ഉള്ളാട്ട് വൈദ്യശാലയും , പാർക് ആയുർവേദ ഹോസ്പിറ്റലും സംയുക്തമായി ചെമ്മാട് ദയ ചാരിറ്റി സെന്ററിൽ വെച്ചു ലഹരി വിരുദ്ധ സദസ്സും , മെഗാ മെഡിക്കൽ ആയുർവേദ ക്യാമ്പും സംഘടിപ്പിച്ചു.
തിരൂരങ്ങാടി മുനിസിപ്പൽ മുസ്‌ലിം ലീഗ് പ്രസിഡന്റ് റഫീഖ് പാറക്കൽ ഉദ്‌ഘാടനം ചെയ്തു.ലഹരി മുക്ത കേരളം മലപ്പുറം ജില്ലാ അസിസ്റ്റന്റ് കോർഡിനേറ്റർ ബി.ഹരികുമാർ ലഹരി വിരുദ്ധ വിഷയാവതവരണം നടത്തി.
തിരൂരങ്ങാടി മുനിസിപ്പൽ മുസ്‌ലിം ലീഗ് ജനറൽ സെക്രട്ടറി എം.അബ്ദുറഹ്മാൻ കുട്ടി , സെക്രട്ടറി ഇസ്സു ഇസ്മായിൽ , msf തിരൂരങ്ങാടി മണ്ഡലം ജനറൽ സെക്രട്ടറി ജാസിം പറമ്പിൽ , സെക്രട്ടറി മുൻഷിർ തിരൂരങ്ങാടി , വിങ് കൺവീനർ മുബശിർ കെ.കെ , തിരൂരങ്ങാടി മുസ്‌ലിം യൂത്ത് ലീഗ് ട്രഷറർ അയ്യൂബ് തലാപ്പിൽ എന്നിവർ ആശംസ അറിയിച്ചു.
msf തിരൂരങ്ങാടി മുനിസിപ്പൽ ഭാരവാഹികളായ പി.കെ അസ്ഹറുദ്ധീൻ , അനസ് വെന്നിയൂർ , മുഹമ്മദ് അലി .സി പി , ശിഫാൻ പള്ളിപ്പടി , ഇർഫാൻ ചുള്ളിപ്പാറ , മുഹമ്മദ് റിഷിൽ പി.എം , ഹരിത മുനിസിപ്പൽ ഭാരവാഹികളായ ഫെബിൻഷ പി , നിദ ജാഫർ പി കെ ,
അജ്ന നർഗീസ് കെ പി എന്നിവർ നേതൃത്വം നൽകി.