'മന്ത്രിക്ക് കിളിപോയ പോലെ, വീടിന് വിള്ളലുണ്ടെന്ന് പറഞ്ഞതിന് പിന്നാലെ ഭീഷണി': ആരോപണവുമായി വീട്ടുടമ നൗഫൽ

​'മന്ത്രിക്ക് കിളിപോയ പോലെ, വീടിന് വിള്ളലുണ്ടെന്ന് പറഞ്ഞതിന് പിന്നാലെ ഭീഷണി': വീട്ടുടമ നൗഫൽ

വെബ് ഡെസ്ക് | 19-04-2026

മുണ്ടയ്ക്കല്‍: റവന്യു മന്ത്രി കെ രാജനെതിരെ വയനാട് ടൗണ്‍ഷിപ്പിലെ വിള്ളല്‍ കണ്ടെത്തിയ വീടിന്റെ ഉടമ നൗഫല്‍ രംഗത്ത്. വീട്ടിലെത്തിയ മന്ത്രിക്ക് കിളി പോയത് പോലെയാണ് തോന്നിയതെന്ന് നൗഫല്‍ മാധ്യമങ്ങളോട് പ്രതികരിച്ചു.

​വിള്ളലുണ്ടായ ഇടത്ത് ഊരാളുങ്കലിലെ ഉദ്യോഗസ്ഥരെത്തി മാര്‍ക്ക് ചെയ്തതിടത്ത് മാത്രം മന്ത്രി മായിച്ചു. വിള്ളല്‍ വന്ന ഭാഗം മന്ത്രി തൊട്ടിട്ടില്ല. മേല്‍ക്കൂരയില്‍ നോക്കിയാല്‍ വിള്ളല്‍ കൃത്യമായി മനസിലാകും. വീടിന്റെ ഉടമസ്ഥനായ തന്നോട് മന്ത്രി ഒന്നും ചോദിച്ചില്ല. വീടിന് വിള്ളൽ ഉണ്ടായെന്ന് പറഞ്ഞതിന് പിന്നാലെ പലഭാഗത്ത് നിന്നും ഭീഷണിയുണ്ടെന്നും അദ്ദേഹം പറഞ്ഞു. സ്വന്തമായി കെട്ടിയ വീട്ടില്‍ കിടന്നുറങ്ങാന്‍ ഭാഗ്യം ലഭിക്കാതെ പോയ വ്യക്തിയാണ് താനെന്നും കുടുംബത്തിലെ 16പേരെയാണ് ദുരന്തത്തില്‍ നഷ്ടപ്പെട്ടതെന്നും നൗഫല്‍ കൂട്ടിച്ചേര്‍ത്തു.

​അതേസമയം, സര്‍ക്കാരിന്റെ ഭവനപദ്ധതിയിലെ ഉപഭോക്താവിനെ എങ്ങനെ യൂത്ത് കോണ്‍ഗ്രസിന് സഹായിക്കാന്‍ കഴിയുമെന്ന ചോദ്യത്തിന്, യൂത്ത് കോണ്‍ഗ്രസ് നേതാവ് ഒ ജെ ജനീഷ് മറുപടി നൽകി. തെരഞ്ഞെടുപ്പ് കഴിഞ്ഞപ്പോഴേക്കും മന്ത്രി കെ രാജന് മാനസിക തകരാര്‍ സംഭവിച്ചോ എന്ന് ജനീഷ് പരിഹസിച്ചു. മന്ത്രി മായ്ച്ചു കളഞ്ഞാല്‍ പോകുന്നതല്ല വിള്ളല്‍. ഭൂകമ്പത്തെ പോലും പ്രതിരോധിക്കുന്നതെന്നാണ് സര്‍ക്കാരിന്റെ അവകാശവാദമെന്നും ജനീഷ് പറഞ്ഞു. വയനാട് ടൗണ്‍ഷിപ്പിന് മുന്നിൽ യൂത്ത് കോൺഗ്രസ് പ്രതീകാത്മക കുടിൽ കെട്ടി സമരം നടത്തിയിരുന്നു.

English Summary:

Wayanad Township house owner Naufal has accused Revenue Minister K. Rajan of ignoring the cracks in his house. Naufal alleged that the minister tried to erase the marks made by officials, acted strangely, and that he has been receiving threats after speaking out about the issue. Youth Congress leader O.J. Jineesh also criticized the minister, questioning the government's claims about the structural integrity of the township houses.

വാർത്തകൾ വേഗത്തിലറിയാൻ കരുമ്പിൽ ലൈവ് വാട്സ്അപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യൂ 👇

​🟢 WhatsApp Group: https://chat.whatsapp.com/GqagwAoc6eX0GJK34LlEpW

​🔵 WhatsApp Channel: https://whatsapp.com/channel/0029Va4SXev9mrGZnRO1a20c

〰️〰️〰️〰️〰️〰️〰️〰️〰️〰️

📢 News & Ads Contact:

📞 +91 90204 25455

📞 +91 94963 30838

​🌐 www.karumbillive.in

•┈┈┈┈┈┈┈┈•❁✿❁•┈┈┈┈┈┈┈┈•

Previous Post Next Post
WhatsApp