‘ഡാഷ് മോനേ രേവന്താ… മറുപടി വരുന്നുണ്ട്, രേവന്ത് റെഡ്ഡിക്ക് മറുപടിയുമായി മുഖ്യമന്ത്രി’; കോൺഗ്രസിനെതിരെ ആഞ്ഞടിച്ച് പിണറായി വിജയൻ
വെബ്ബ് ഡെസ്ക് | 07-04-2026
കണ്ണൂർ: സംസ്ഥാനത്ത് ഭരണവിരുദ്ധ വികാരമില്ലെന്നും യുഡിഎഫ് എവിടെയിരുന്നാലും അഴിമതിയിൽ മാറ്റമില്ലെന്നും മുഖ്യമന്ത്രി പിണറായി വിജയൻ. കണ്ണൂരിൽ വാർത്താസമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. ഭരണപക്ഷത്തിനെതിരെ ജനങ്ങൾക്ക് ആക്ഷേപമില്ലെന്നും മന്ത്രിമാർക്കെതിരെ ഒരു ആരോപണം പോലും ഉയർത്താൻ പ്രതിപക്ഷത്തിന് സാധിച്ചിട്ടില്ലെന്നും അദ്ദേഹം അവകാശപ്പെട്ടു. യുഡിഎഫ് ഭരണത്തിലായാലും പ്രതിപക്ഷത്തായാലും അഴിമതി വിട്ടുമാറാത്ത അവസ്ഥയിലാണെന്നും മുഖ്യമന്ത്രി കുറ്റപ്പെടുത്തി.
തെലങ്കാന മുഖ്യമന്ത്രി രേവന്ത് റെഡ്ഡിയുടെ വ്യക്തിപരമായ പരാമർശങ്ങൾക്കെതിരെ കടുത്ത ഭാഷയിലാണ് മുഖ്യമന്ത്രി പ്രതികരിച്ചത്. ഒരു മുഖ്യമന്ത്രി ഉപയോഗിക്കാൻ പാടില്ലാത്ത പ്രയോഗമാണ് രേവന്ത് റെഡ്ഡി നടത്തിയതെന്ന് അദ്ദേഹം പറഞ്ഞു. “ഡാഷ് മോനേ രേവന്ദാ മറുപടി വരുന്നുണ്ടെന്ന് മാത്രമേ ഇപ്പോൾ പറയുന്നുള്ളൂ” എന്നായിരുന്നു മുഖ്യമന്ത്രിയുടെ മറുപടി. പ്രധാനമന്ത്രി മോദിയെ പേരെടുത്ത് വിമർശിക്കുന്നില്ലെന്ന രാഹുൽ ഗാന്ധിയുടെ ആരോപണം ഗൗരവത്തിലെടുക്കേണ്ടതില്ലെന്നും അദ്ദേഹം അബദ്ധജഡിലമായ കാര്യങ്ങളാണ് പറയുന്നതെന്നും പിണറായി വിജയൻ പരിഹസിച്ചു. കോൺഗ്രസ് നേതാവ് എന്ന നിലയിലുള്ള മാന്യത രാഹുൽ കാണിക്കണമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
ബിജെപിയെ പരാജയപ്പെടുത്താൻ ശ്രമിക്കുന്ന അരവിന്ദ് കെജ്‌രിവാളിനെപ്പോലുള്ള നേതാക്കളോട് രാഹുൽ ഗാന്ധി സ്വീകരിച്ച നിലപാട് ബിജെപിയെ സഹായിക്കുന്നതിന് തുല്യമാണെന്ന് മുഖ്യമന്ത്രി ആരോപിച്ചു. കേന്ദ്രത്തിനെതിരായ പ്രക്ഷോഭങ്ങളിൽ ഒന്നിച്ച് നിൽക്കാൻ ആവശ്യപ്പെട്ടപ്പോൾ കോൺഗ്രസ് വിട്ടുനിന്നു. കേരളത്തിലെ പ്രമുഖ കോൺഗ്രസ് നേതാക്കളുടെ മക്കൾ ഇപ്പോൾ എവിടെയാണെന്ന് എല്ലാവർക്കും അറിയാമെന്നും അദ്ദേഹം പരിഹസിച്ചു. തിരുവനന്തപുരത്ത് ഒ. രാജഗോപാലിന് അക്കൗണ്ട് തുടങ്ങാൻ സാധിച്ചതും തൃശൂരിൽ സുരേഷ് ഗോപി ജയിച്ചപ്പോൾ കോൺഗ്രസിന്റെ വോട്ടുകൾ അപ്രത്യക്ഷമായതും ഡീൽ രാഷ്ട്രീയത്തിന്റെ തെളിവുകളാണെന്ന് മുഖ്യമന്ത്രി പറഞ്ഞു.
Kerala CM Pinarayi Vijayan strongly criticized Telangana CM Revanth Reddy for his personal remarks and slammed Congress for its alleged 'deal' with BJP. Vijayan stated that there is no anti-incumbency in the state and criticized Rahul Gandhi's leadership.
വാർത്തകൾ വേഗത്തിലറിയാൻ കരുമ്പിൽ ലൈവ് വാട്സ്അപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യൂ 👇
🟢 WhatsApp Group: https://chat.whatsapp.com/GqagwAoc6eX0GJK34LlEpW
🔵 WhatsApp Channel: https://whatsapp.com/channel/0029Va4SXev9mrGZnRO1a20c
📢 News & Ads Contact: 📞 +91 90204 25455, 📞 +91 94963 30838
🌐 www.karumbillive.in