തലയണയ്ക്കടിയിലും മുറിക്കുള്ളിലും പാമ്പുകൾ; കുറ്റ്യാടിയിൽ ഒരു വീട്ടിൽ നിന്നും പിടികൂടിയത് അഞ്ച് വെള്ളിക്കെട്ടനെ!

തലയണയ്ക്കടിയിലും മുറിക്കുള്ളിലും പാമ്പുകൾ; കുറ്റ്യാടിയിൽ ഒരു വീട്ടിൽ നിന്നും പിടികൂടിയത് അഞ്ച് വെള്ളിക്കെട്ടനെ!

​വെബ് ഡെസ്ക് | 27-04-2026
​കോഴിക്കോട്: കുറ്റ്യാടിയിൽ വീടിനുള്ളിൽ നിന്നും അഞ്ച് പാമ്പുകളെ പിടികൂടി. മേത്തലെ കാപ്പുമ്മൽ രമേശന്റെ വീട്ടിൽ നിന്നാണ് അത്യന്തം അപകടകാരികളായ വെള്ളിക്കെട്ടൻ (ശംഖുവരയൻ) ഇനത്തിൽപ്പെട്ട പാമ്പുകളെ പിടികൂടിയത്. കുട്ടികൾ കിടന്നുറങ്ങിയ കിടക്കയിലും മുറികളിലുമാണ് പാമ്പുകളെ കണ്ടത്.
​രണ്ടു ചെറിയ കുട്ടികൾ കിടന്നുറങ്ങിയ കിടക്കയുടെ തലയണയുടെ ഭാഗത്തു നിന്നാണ് രാവിലെ പാമ്പിനെ ആദ്യം കണ്ടെത്തുന്നത്. കുട്ടികൾ ഉണർന്നപ്പോഴാണ് പാമ്പിനെ കാണുന്നത്. തുടർന്ന് നടത്തിയ പരിശോധനയിൽ തൊട്ടടുത്ത മുറിയിൽ നിന്നും ശുചിമുറിയിൽ നിന്നും പാമ്പുകളെ കണ്ടെത്തി. അയൽക്കാരുടെ സഹായത്തോടെ വീട് മുഴുവൻ പരിശോധിച്ചപ്പോഴാണ് കൂടുതൽ പാമ്പുകളെ കണ്ടെത്താനായത്.
​ടൈൽ വിരിച്ച, ഭിത്തി തേച്ച സുരക്ഷിതമായ കോൺക്രീറ്റ് വീടിനുള്ളിൽ എങ്ങനെയാണ് പാമ്പുകൾ അകത്തു കയറിയതെന്ന ആശങ്കയിലാണ് വീട്ടുകാരും നാട്ടുകാരും.
​English Summary:
Five highly venomous Common Krait snakes were discovered inside a house in Kuttiyadi, Kozhikode. The snakes were found in the bedroom, under a pillow where children were sleeping, and in the bathroom, causing panic among the residents.
Previous Post Next Post
WhatsApp