ആനങ്ങാടിയിൽ റോഡ് അപകടങ്ങൾക്ക് അറുതി; പൊതുപ്രവർത്തകരുടെ ഇടപെടലിൽ സൈഡ് ഐറിഷ് നിർമ്മാണം പൂർത്തിയായി

ആനങ്ങാടിയിൽ റോഡ് അപകടങ്ങൾക്ക് അറുതി; പൊതുപ്രവർത്തകരുടെ ഇടപെടലിൽ സൈഡ് ഐറിഷ് നിർമ്മാണം പൂർത്തിയായി


​വെബ്ബ് ഡെസ്ക് | 30-04-2026

Concreting work in progress at Anangadi Auto Stand.
ആനങ്ങാടി ജംഗ്ഷനിൽ ഓട്ടോ സ്റ്റാൻഡിൽ കോൺക്രീറ്റ് പ്രവർത്തി നടന്നുകൊണ്ടിരിക്കുന്നു

വള്ളിക്കുന്ന്: പരപ്പനങ്ങാടി - കടലുണ്ടി റോഡിലെ ആനങ്ങാടി ഭാഗത്ത് കാൽനടയാത്രക്കാർക്കും വാഹനങ്ങൾക്കും ഭീഷണിയായിരുന്ന റോഡ് വശങ്ങളിലെ കുഴികൾക്ക് പരിഹാരമായി. റോഡ് ഉയർത്തിയത് മൂലം ഈ ഭാഗത്ത് നിത്യേന അപകടങ്ങൾ സംഭവിക്കുന്നത് പതിവായിരുന്നു. ഇതിനെതിരെ മനുഷ്യാവകാശ പ്രവർത്തകൻ അബ്ദുൽ റഹീം പുക്കത്ത് (തിരൂരങ്ങാടി), സുബൈർ ആനങ്ങാടി എന്നിവരുടെ നേതൃത്വത്തിൽ പൊതുമരാമത്ത് വകുപ്പിന് നൽകിയ നിരന്തര പരാതികളെ തുടർന്നാണ് ഇപ്പോൾ നടപടിയുണ്ടായിരിക്കുന്നത്.
​പഴയ റോഡ് നിർമ്മാണ കരാറിൽ ഉൾപ്പെടാതിരുന്നതിനാൽ സൈഡ് ഐറിഷ് (കോൺക്രീറ്റ്) ചെയ്യാതിരുന്നതാണ് അപകടങ്ങൾക്ക് കാരണമായിരുന്നത്. ആനങ്ങാടി ടൗണിലെ ഓട്ടോ സ്റ്റാൻഡ് ഭാഗത്തും റോഡിലേക്ക് കയറാത്ത രീതിയിൽ കോൺക്രീറ്റ് ചെയ്യണമെന്ന ആവശ്യം അധികൃതർ അംഗീകരിച്ചു.
​പുതിയ പ്രവൃത്തിയിലെ മിച്ചം വന്ന ഫണ്ട് ഉപയോഗപ്പെടുത്തിയാണ് ഓട്ടോ സ്റ്റാൻഡ് ഭാഗവും റോഡ് വശങ്ങളും കോൺക്രീറ്റ് ചെയ്തത്. പൊതുമരാമത്ത് അസിസ്റ്റന്റ് എക്സിക്യൂട്ടീവ് എഞ്ചിനീയർ കെ.പി. ബിന്ദു, അസിസ്റ്റന്റ് എഞ്ചിനീയർ, ഓവർസിയർ അഭയൻ എന്നിവരുടെ കാര്യക്ഷമമായ ഇടപെടലുകൾക്കും ജാഗ്രതയ്ക്കും അബ്ദുൽ റഹീം പുക്കത്ത് പ്രത്യേകം നന്ദി അറിയിച്ചു. ഓവർസിയർ അഭയന്റെ മേൽനോട്ടത്തിലാണ് നിർമ്മാണ പ്രവർത്തനങ്ങൾ നടന്നത്.
English Summary:
Side Irish (concreting) work has been completed at Anangadi on the Parappanangadi-Kadalundi road following persistent interventions by social activists Abdul Rahim Pukkath and Subair Anangadi. The work was carried out using balance funds from a new project to resolve frequent accidents caused by the height difference of the road.
Previous Post Next Post
WhatsApp