വിരുദുനഗർ പടക്കശാലാ സ്‌ഫോടനം: 21 മരണം; നാടിനെ നടുക്കി വൻ ദുരന്തം
വെബ്ബ് ഡെസ്ക് | 22-03-2026
തമിഴ്‌നാട്ടിലെ വിരുദുനഗറിൽ പടക്ക നിർമ്മാണ യൂണിറ്റിലുണ്ടായ ഉഗ്രസ്‌ഫോടനത്തിൽ 21 പേർ ദാരുണമായി കൊല്ലപ്പെട്ടു. കട്ടനാർപട്ടിയിൽ പ്രവർത്തിക്കുന്ന വനജ പടക്ക നിർമ്മാണ ശാലയിലാണ് സ്ഫോടനം നടന്നത്. മൃതദേഹങ്ങൾ തിരിച്ചറിയാൻ കഴിയാത്ത വിധം ചിന്നിച്ചിതറിയ നിലയിലാണുള്ളത്. പരിക്കേറ്റ ഒട്ടേറെപ്പേർ ആശുപത്രിയിൽ ചികിത്സയിലാണ്, ഇതിൽ ആറുപേരുടെ നില അതീവ ഗുരുതരമാണ്.
അപകടസമയത്ത് മുപ്പതിലധികം തൊഴിലാളികൾ കെട്ടിടത്തിനുള്ളിൽ ഉണ്ടായിരുന്നു എന്നാണ് റിപ്പോർട്ട്. സ്‌ഫോടനത്തിന്റെ ആഘാതം 10 കിലോമീറ്റർ ദൂരത്തോളം പ്രകമ്പനം സൃഷ്ടിച്ചു. തിരഞ്ഞെടുപ്പ് പ്രമാണിച്ച് അവധി ക്രമീകരിച്ചതിനെത്തുടർന്ന് ഞായറാഴ്ചയായിട്ടും സ്ഥാപനം പ്രവർത്തിക്കുകയായിരുന്നു. തമിഴ്‌നാട് മുഖ്യമന്ത്രി എം.കെ. സ്റ്റാലിൻ സംഭവത്തിൽ അഗാധമായ ദുഃഖം രേഖപ്പെടുത്തുകയും രക്ഷാപ്രവർത്തനം വേഗത്തിലാക്കാൻ നിർദ്ദേശിക്കുകയും ചെയ്തു.
English Summary:
A massive explosion at a firecracker factory in Kattanarpatti, Virudhunagar, Tamil Nadu, has claimed 21 lives. Several others are injured, with six in critical condition. The blast was so intense that tremors were felt up to 10 kilometers away. Rescue operations are ongoing to search for survivors trapped under the debris. Chief Minister M.K. Stalin has expressed his condolences and ordered immediate relief efforts.