ഇറാനുമായി രണ്ടാഴ്ച വെടിനിർത്തൽ പ്രഖ്യാപിച്ച് ട്രംപ്; മധ്യസ്ഥത വഹിച്ച് പാകിസ്താൻ
വെബ്ബ് ഡെസ്ക്
08-04-2026
വാഷിങ്ടൺ/തെഹ്റാൻ: ലോകത്തെ മുൾമുനയിൽ നിർത്തിയ യുദ്ധസന്നാഹങ്ങൾക്കും ആശങ്കകൾക്കും താൽക്കാലിക ആശ്വാസം. ഇറാനുമായി രണ്ടാഴ്ചത്തെ വെടിനിർത്തൽ പ്രഖ്യാപിച്ച് അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ്. യുദ്ധം ഒഴിവാക്കാനും നയതന്ത്ര ചർച്ചകൾക്ക് വഴിതുറക്കാനുമുള്ള ഇറാൻ്റെ തീരുമാനം അമേരിക്കയും അംഗീകരിച്ചു.
പാകിസ്താൻ പ്രധാനമന്ത്രി ശഹബാസ് ശരീഫ്, ഫീൽഡ് മാർഷൽ ആസിം മുനീർ എന്നിവരുമായി നടത്തിയ നിർണായക ചർച്ചകൾക്ക് പിന്നാലെയാണ് ഈ തീരുമാനമെന്ന് ട്രംപ് വ്യക്തമാക്കി. വെടിനിർത്തലിൻ്റെ ഭാഗമായി ഹുർമുസ് കടലിടുക്ക് താൽക്കാലികമായി പൂർണ്ണമായും തുറക്കാൻ ഇറാൻ സമ്മതിച്ചതായി പാകിസ്താൻ അറിയിച്ചു.
നയതന്ത്ര ചർച്ചകളിലൂടെ യുദ്ധം പൂർണമായും അവസാനിപ്പിക്കാൻ എല്ലാ കക്ഷികളും രണ്ടാഴ്ചത്തേക്ക് വെടിനിർത്തൽ പ്രഖ്യാപിക്കണമെന്ന് പാകിസ്താൻ പ്രധാനമന്ത്രി ആവശ്യപ്പെട്ടിരുന്നു. ഇറാൻ്റെ 10 ഇന നിർദ്ദേശങ്ങൾ ചർച്ച ചെയ്യുമെന്നും ഭൂരിഭാഗം വിഷയങ്ങളിലും ഇതിനോടകം ധാരണയിലെത്തിയതായും ട്രംപ് തൻ്റെ ട്രൂത്ത് സോഷ്യൽ പോസ്റ്റിൽ കുറിച്ചു. അമേരിക്കയുടെ സൈനിക ലക്ഷ്യങ്ങൾ കൈവരിച്ചതായും ദീർഘകാല സമാധാന കരാറിന് രാജ്യം സന്നദ്ധമാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
നേരത്തെ ഇറാനെതിരെ കർശന നിലപാട് സ്വീകരിച്ചിരുന്ന ട്രംപ്, പാകിസ്താൻ്റെ അഭ്യർത്ഥന മാനിച്ചാണ് സൈനിക നീക്കങ്ങൾക്കുള്ള സമയപരിധി നീട്ടിയത്. സമാധാനപരമായ പരിഹാരം കണ്ടെത്താനുള്ള നയതന്ത്ര ശ്രമങ്ങൾ നിർണായക ഫലമുണ്ടാക്കുമെന്ന് ശഹബാസ് ശരീഫ് എക്സിലൂടെ (Twitter) പ്രത്യാശ പ്രകടിപ്പിച്ചു.
English Summary:
US President Donald Trump has announced a two-week ceasefire with Iran following mediation by Pakistan. Iran has agreed to temporarily reopen the Strait of Hormuz. Trump stated that the US has reached an understanding on most disputed issues and will discuss a 10-point proposal submitted by Tehran for a long-term peace agreement.
വാർത്തകൾ വേഗത്തിലറിയാൻ കരുമ്പിൽ ലൈവ് വാട്സ്അപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യൂ 👇
🟢 WhatsApp Group:
https://chat.whatsapp.com/GqagwAoc6eX0GJK34LlEpW
🔵 WhatsApp Channel:
https://whatsapp.com/channel/0029Va4SXev9mrGZnRO1a20c
〰️〰️〰️〰️〰️〰️〰️〰️〰️〰️
📢 വാർത്തകൾക്കും പരസ്യങ്ങൾക്കും ബന്ധപ്പെടുക:
📞 +91 90204 25455
📞 +91 94963 30838
🌐 www.karumbillive.in
•┈┈┈┈┈┈┈┈•❁✿❁•┈┈┈┈┈┈┈┈•