സാധനം വാങ്ങുന്നതിനെച്ചൊല്ലിയുള്ള തർക്കം; ഭാര്യയെ മണ്ണെണ്ണയൊഴിച്ച് തീകൊളുത്തി കൊന്ന ഭർത്താവ് അറസ്റ്റിൽ
22-04-2026 online dusk
പെരിന്തൽമണ്ണയിൽ വീണ്ടും ക്രൂരമായ ദാമ്പത്യ കൊലപാതകം. സാധനം വാങ്ങുന്നതിനെച്ചൊല്ലിയുണ്ടായ നിസ്സാരമായ തർക്കത്തെ തുടർന്ന് ഭർത്താവ് മണ്ണെണ്ണയൊഴിച്ച് തീകൊളുത്തിയ യുവതി മരിച്ചു. അരക്കുപറമ്പ് മാട്ടറയ്ക്കൽ ഇബ്രാഹിംപടിയിലെ ഷഫ്ന (25) ആണ് കോഴിക്കോട് മെഡിക്കൽ കോളജിൽ ചികിത്സയിലിരിക്കെ മരണപ്പെട്ടത്. സംഭവത്തിൽ പ്രതിയും ഭർത്താവുമായ ചേരിക്കല്ലൻ മുൻഷാദിനെ (30) പോലീസ് അറസ്റ്റ് ചെയ്ത് റിമാൻഡ് ചെയ്തു.
തിങ്കളാഴ്ച ഉച്ചയ്ക്കായിരുന്നു സംഭവം. വാക്കുതർക്കത്തിനിടെ മുൻഷാദ് ഷഫ്നയുടെ ശരീരത്തിൽ മണ്ണെണ്ണയൊഴിച്ച് തീകൊളുത്തുകയായിരുന്നു. 70 ശതമാനത്തോളം പൊള്ളലേറ്റ ഷഫ്നയെ പെരിന്തൽമണ്ണയിലെ സ്വകാര്യ ആശുപത്രിയിലും പിന്നീട് കോഴിക്കോട് മെഡിക്കൽ കോളജിലും പ്രവേശിപ്പിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. ഭാര്യയോടുള്ള അമിതമായ സംശയമാണ് ഈ കൊടും ക്രൂരതയിലേക്ക് നയിച്ചതെന്ന് പെരിന്തൽമണ്ണ സ്റ്റേഷൻ ഇൻസ്‌പെക്ടർ സുമേഷ് സുധാകരൻ വ്യക്തമാക്കി.