🚨 എടരിക്കോട് പുതുപ്പറമ്പില്‍ പുഴയില്‍ കുളിക്കാനിറങ്ങിയ വിദ്യാര്‍ത്ഥി മരിച്ചു; ഒരാൾ ഗുരുതരാവസ്ഥയിൽ

​8

🚨 എടരിക്കോട് പുതുപ്പറമ്പില്‍ പുഴയില്‍ കുളിക്കാനിറങ്ങിയ വിദ്യാര്‍ത്ഥി മരിച്ചു; ഒരാൾ ഗുരുതരാവസ്ഥയിൽ

​വെബ്ബ് ഡെസ്ക് | 21/04/2026

മലപ്പുറം: പുതുപ്പറമ്പ് മുച്ചറാണി പുഴയിൽ കുളിക്കാനിറങ്ങിയ വിദ്യാർത്ഥികളിൽ ഒരാൾ മുങ്ങി മരിച്ചു. പുതുപ്പറമ്പ് സ്വദേശി ഓത്തുപള്ളി മൻസൂറിന്റെ മകൻ സൈഫുൽ മസ്‌നാൻ (7) ആണ് ദാരുണമായി മരണപ്പെട്ടത്. അപകടത്തിൽപ്പെട്ട മറ്റൊരു കുട്ടിയായ ഹാഫിസ് (12) കോട്ടക്കലിലെ സ്വകാര്യ ആശുപത്രിയിൽ തീവ്രപരിചരണ വിഭാഗത്തിൽ (ICU) ചികിത്സയിലാണ്.

​ഇന്ന് വൈകുന്നേരം നാല് മണിയോടെയാണ് സംഭവം. അഞ്ച് പേരടങ്ങുന്ന കുട്ടികളുടെ സംഘമാണ് പുഴയിൽ കുളിക്കാൻ ഇറങ്ങിയത്. ഇതിനിടയിൽ സൈഫുൽ മസ്‌നാനും ഹാഫിസും അപകടത്തിൽപ്പെടുകയായിരുന്നു. കൂടെയുണ്ടായിരുന്ന കുട്ടികൾ ഉടൻ തന്നെ വീട്ടുകാരെയും നാട്ടുകാരെയും വിവരമറിയിച്ചു. തുടർന്ന് നടത്തിയ തിരച്ചിലിലാണ് ഇരുവരെയും കെട്ടിപ്പിടിച്ച് കിടക്കുന്ന രീതിയിൽ പുഴയിൽ നിന്ന് കണ്ടെത്തിയത്.

English Summary:

A 7-year-old boy, Saiful Masnan, tragically drowned while swimming in the Mucharani River at Puthuparamba, Edarikode. Another 12-year-old boy, Hafis, is currently in critical condition and is undergoing treatment at a private hospital in Kottakkal. The incident occurred this evening when a group of five children went for a swim.

Previous Post Next Post
WhatsApp