📅 Loading Time...
🌤️ കരുമ്പിൽ: 30°C, മിതമായ വെയിൽ
നേരായ വാർത്തകൾ നേരത്തെ അറിയാൻ • തിരൂരങ്ങാടി | മലപ്പുറം | കേരളം | ഗൾഫ്
BREAKING
പ്രധാന വാർത്തകൾ ലോഡ് ചെയ്യുന്നു...

അബുദാബിയിൽ പ്രവാസി ഡോക്ടർ നിര്യാതനായി: പെരുമ്പടപ്പ് സ്വദേശി ഡോ. മുന്നാസ് അന്തരിച്ചു

📢 Published: IST 🔄 Updated: IST
അബുദാബിയിൽ മലയാളി ഡോക്ടർ നിര്യാതനായി; പെരുമ്പടപ്പ് സ്വദേശി ഡോ. മുന്നാസ് (32) അന്തരിച്ചു
​വെബ്ബ് ഡെസ്ക് | 23-04-2026
​അബുദാബിയിലെ എൽ.എൽ.എച്ച് (LLH) ആശുപത്രിയിലെ ജീവനക്കാരനായ മലപ്പുറം പെരുമ്പടപ്പ് പുത്തൻപള്ളി സ്വദേശി ഡോ. മുന്നാസ് (32) അന്തരിച്ചു. അബുദാബിയിൽ വെച്ചായിരുന്നു അന്ത്യം.
​മുസഫ ഇസത്തുൽ ഇസ്ലാം മദ്രസ പിടിഎ അംഗമായി പ്രവർത്തിച്ചു വരികയായിരുന്നു പരേതൻ. മുഹമ്മദാലിയാണ് പിതാവ്. മസ്ന കൊട്ടേക്കാട് ആണ് ഭാര്യ. ഫാത്തിമ, മഹ്സ മറിയം, തനൂൻ എന്നിവർ മക്കളാണ്. ജിദ്ദയിലെ ഐസിഎഫ് പ്രവർത്തകനായ വേങ്ങര കെ.കെ. ലത്തീഫ് ഹാജിയുടെ മകളുടെ ഭർത്താവാണ് പരേതൻ.
​അബുദാബിയിലെ നിയമനടപടികൾ പൂർത്തിയാക്കിയ ശേഷം മൃതദേഹം നാട്ടിലെത്തിക്കും. തുടർന്ന് കോടത്തൂർ ജുമാ മസ്ജിദ് ഖബർസ്ഥാനിൽ സംസ്കാരം നടക്കുമെന്ന് ബന്ധപ്പെട്ടവർ അറിയിച്ചു.
​English Summary:
Dr. Munnas (32), a native of Perumpadappu, Malappuram, and an employee at LLH Hospital, Abu Dhabi, has passed away. He is survived by his wife, Masna Kottekkad, and three children. The mortal remains will be brought to his hometown for burial at the Kodathur Juma Masjid graveyard after completing official procedures.
Join WhatsApp Group Send News / Ads