കുമരകത്ത് വിനോദയാത്രയ്ക്കിടെ ദാരുണാന്ത്യം; റിസോർട്ടിലെ നീന്തൽ കുളത്തിൽ മുങ്ങി രണ്ടാം ക്ലാസ് വിദ്യാർത്ഥി മരിച്ചു
വെബ്ബ് ഡെസ്ക് | 22-03-2026
കോട്ടയം കുമരകത്തേക്കുള്ള വിനോദയാത്രയ്ക്കിടെ എട്ടു വയസ്സുകാരൻ റിസോർട്ടിലെ നീന്തൽ കുളത്തിൽ മുങ്ങി മരിച്ചു. വേങ്ങര വെട്ടുതോട് കാപ്പിൽ നജീമിന്റെ മകൻ മുഹമ്മദ് നബാൻ ആണ് മരണപ്പെട്ടത്.
കുടുംബത്തോടൊപ്പം വിനോദയാത്ര പോയ 35 അംഗ സംഘത്തിലുണ്ടായിരുന്ന നബാൻ, ഇവർ താമസിച്ച പാരഡൈസ് റിസോർട്ടിലെ നീന്തൽ കുളത്തിൽ വീഴുകയായിരുന്നു. വേങ്ങര അൽ ഇസ്ഹാൻ ഇംഗ്ലീഷ് മീഡിയം സ്കൂളിലെ രണ്ടാം ക്ലാസ് വിദ്യാർത്ഥിയാണ്.
കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിയിൽ വെച്ച് നടത്തിയ പോസ്റ്റ്‌മോർട്ടത്തിന് ശേഷം, വ്യാഴാഴ്ച ഉച്ചയ്ക്ക് ശേഷം വേങ്ങര ടൗൺ പുത്തൻപള്ളി ജുമാ മസ്ജിദ് ഖബർസ്ഥാനിൽ മൃതദേഹം മറവ് ചെയ്യും. ഉമ്മുസൽമയാണ് മാതാവ്. നസീം, നഹ്യാൻ, നഹ്റ എന്നിവർ സഹോദരങ്ങളാണ്.
English Summary:
An eight-year-old boy, Mohammed Naban from Vengara, tragically drowned in a swimming pool at a resort in Kumarakom, Kottayam, while on a family trip. Naban was a second-grade student at Al-Ihsan English Medium School. The funeral will be held on Thursday afternoon at the Vengara Town Puthanpalli Juma Masjid graveyard.