ചേർത്തലയിൽ വീണ്ടും വിവാദം; പോർക്ക് മന്തിയുമായി റമദാൻ ആശംസാ പോസ്റ്റർ; ഒരാൾക്കെതിരെ കേസ്


ചേർത്തലയിൽ വീണ്ടും വിവാദം; പോർക്ക് മന്തിയുമായി റമദാൻ ആശംസാ പോസ്റ്റർ; ഒരാൾക്കെതിരെ കേസ്

​വെബ്ബ് ഡെസ്ക് | 19-04-2026

​ചേർത്തലയിൽ വർഗീയ സംഘർഷത്തിന് വഴിയൊരുക്കുന്ന തരത്തിൽ പോസ്റ്ററുകൾ പ്രചരിപ്പിച്ച സംഭവത്തിൽ നടപടി കർശനമാക്കുന്നു. വിഷുവിനോടനുബന്ധിച്ച് ഉണ്ണികണ്ണൻ മന്തി കഴിക്കുന്ന രീതിയിൽ തയ്യാറാക്കിയ പരസ്യ പോസ്റ്റർ വലിയ വിവാദമായതിന് പിന്നാലെ, ഇപ്പോൾ 'പോർക്ക് മന്തി' ഉപയോഗിച്ച് റമദാൻ ആശംസ നേർന്നുകൊണ്ട് സോഷ്യൽ മീഡിയയിൽ പ്രചരിച്ച പോസ്റ്ററാണ് പുതിയ വിവാദങ്ങൾക്ക് തിരികൊളുത്തിയിരിക്കുന്നത്.

​ഈ സംഭവത്തിൽ ചേർത്തല സ്വദേശി രതീഷ് പണിക്കർക്കെതിരെ ചേർത്തല പൊലീസ് സ്വമേധയാ കേസെടുത്തു. കലാപം ഉണ്ടാക്കുക എന്ന ഉദ്ദേശ്യത്തോടെ മനഃപൂർവമോ ദുരുദ്ദേശ്യപരമോ ആയ പ്രകോപനത്തിന് ശ്രമിച്ചു എന്ന് ചൂണ്ടിക്കാട്ടിയാണ് നടപടി. നേരത്തെ, വിഷുവിനോടനുബന്ധിച്ച് മെഹർ മന്തി ആൻഡ് ഗ്രിൽസ് എന്ന റെസ്റ്റോറന്റ് പുറത്തിറക്കിയ പോസ്റ്റർ വലിയ പ്രതിഷേധത്തിന് ഇടയാക്കിയിരുന്നു. ശ്രീകൃഷ്ണന്റെ മുന്നിൽ മന്തിയും ചിക്കനും വെച്ചിരിക്കുന്ന രീതിയിലുള്ള ചിത്രമാണ് വിശ്വാസികളുടെ വികാരം വ്രണപ്പെടുത്തിയെന്ന ആരോപണമുയർത്തിയത്. സംഭവത്തിൽ റസ്റ്റോറന്റ് ഉടമകളെ പൊലീസ് കസ്റ്റഡിയിലെടുക്കുകയും പിന്നീട് ജാമ്യം ലഭിക്കുകയും ചെയ്തിരുന്നു. പരസ്യ ഏജൻസിയുടെ വീഴ്ചയാണ് ഇതിന് കാരണമെന്നായിരുന്നു ഉടമകളുടെ വിശദീകരണം.

English Summary:

A controversy has erupted in Cherthala, Kerala, after a promotional poster featuring 'Pork Mandi' for Ramadan greetings went viral on social media. The Cherthala police have registered a suo motu case against a local resident, Ratheesh Panicker, for attempting to incite communal disharmony. This follows a recent controversy where a restaurant in the area faced intense backlash for using an image of Lord Krishna with 'Mandi' for Vishu greetings.

Previous Post Next Post
WhatsApp