മലപ്പുറം ജില്ലയിൽ വോട്ടിങ് യന്ത്രങ്ങളുടെ കമ്മീഷനിങ് ആരംഭിച്ചു; വിതരണ കേന്ദ്രങ്ങളുടെ വിവരങ്ങൾ അറിയാം
വെബ്ബ് ഡെസ്ക് | 22-03-2026
നിയമസഭാ തെരഞ്ഞെടുപ്പില്‍ ഉപയോഗിക്കാനുള്ള ഇലക്ട്രോണിക് വോട്ടിങ് യന്ത്രങ്ങളുടെ (ഇ.വി.എം) കമ്മീഷനിങ് മലപ്പുറം ജില്ലയില്‍ ആരംഭിച്ചു. സ്ഥാനാര്‍ഥികളുടെ പേര്, ചിഹ്നം, ഫോട്ടോ എന്നിവയടങ്ങിയ ബാലറ്റ് ലേബലുകള്‍ ഇ വി എം ബാലറ്റ് യൂണിറ്റുകളില്‍ പതിച്ച് സീല്‍ ചെയ്യുന്ന കാന്‍ഡിഡേറ്റ് സൈറ്റിംഗ് പ്രക്രിയയാണ് ഇപ്പോൾ പുരോഗമിക്കുന്നത്.
വോട്ടിങ് മെഷീനുകളുടെ സ്വീകരണ- വിതരണ കേന്ദ്രങ്ങളില്‍ അതത് നിയമസഭാ മണ്ഡലങ്ങളുടെ ചുമതലയുള്ള റിട്ടേണിങ് ഓഫീസര്‍, അസിസ്റ്റന്റ് റിട്ടേണിങ് ഓഫീസര്‍ എന്നിവരുടെ നേതൃത്വത്തിൽ, രാഷ്ട്രീയ പാര്‍ട്ടി പ്രതിനിധികളുടെ സാന്നിധ്യത്തിലാണ് കമ്മിഷനിങ് നടപടികൾ നടക്കുക. കമ്മീഷനിങിന് ശേഷം വോട്ടിങ് യന്ത്രങ്ങള്‍ സ്വീകരണ-വിതരണ കേന്ദ്രങ്ങളിലെ സ്ട്രോങ് റൂമില്‍ സുരക്ഷിതമായി സൂക്ഷിക്കും. ഇവിടെ നിന്നും പോളിങ് ദിവസത്തിന്റെ തലേന്നായിരിക്കും ഉദ്യോഗസ്ഥര്‍ക്ക് യന്ത്രങ്ങൾ വിതരണം ചെയ്യുക.
ജില്ലയിലെ സ്വീകരണ-വിതരണ കേന്ദ്രങ്ങൾ (മണ്ഡലം, സ്വീകരണ-വിതരണ കേന്ദ്രം എന്ന ക്രമത്തിൽ):
- കൊണ്ടോട്ടി - ജി.വി.എച്ച്.എസ്.എസ്. മേലങ്ങാടി
- ഏറനാട് - ജി.യു.പി.എസ്. ചുള്ളക്കാട്
- നിലമ്പൂര്‍ - അമല്‍ കോളെജ് ഓഫ് അഡ്വാന്‍സ്ഡ് സ്റ്റഡീസ്, ശാന്തിഗ്രാമം, മൈലാടി
- വണ്ടൂര്‍ - അമല്‍ കോളെജ് ഓഫ് അഡ്വാന്‍സ്ഡ് സ്റ്റഡീസ്, ശാന്തിഗ്രാമം, മൈലാടി
- മഞ്ചേരി - ജി.ബി.എച്ച്.എസ്.എസ്. മഞ്ചേരി
- പെരിന്തല്‍മണ്ണ - ഗവ.മോഡല്‍ ഹയര്‍സെക്കന്‍ഡറി സ്‌കൂള്‍, പെരിന്തല്‍മണ്ണ
- മങ്കട - ഗവ.ഗേള്‍സ് ഹയര്‍സെക്കന്‍ഡറി സ്‌കൂള്‍, പെരിന്തല്‍മണ്ണ
- മലപ്പുറം - ഗവ.കോളെജ്, മലപ്പുറം
- വേങ്ങര - കെ.എം.മൗലവി മെമ്മോറിയല്‍ ഓര്‍ഫനേജ് അറബിക് കോളെജ്, തിരൂരങ്ങാടി
- വള്ളിക്കുന്ന് - ഗവ.ഹയര്‍സെക്കന്‍ഡറി സ്‌കൂള്‍, തിരൂരങ്ങാടി
- തിരൂരങ്ങാടി - ഓര്‍ഫനേജ് അപ്പര്‍ പ്രൈമറി സ്‌കൂള്‍, തിരൂരങ്ങാടി
- താനൂര്‍ - എസ്.എസ്.എം.പോളിടെക്നിക്, തിരൂര്‍
- തിരൂര്‍ - എസ്.എസ്.എം.പോളിടെക്നിക്, തിരൂര്‍
- കോട്ടക്കല്‍ - എസ്.എസ്.എം.പോളിടെക്നിക്, തിരൂര്‍
- തവനൂര്‍ - കേളപ്പജി കോളെജ് ഓഫ് അഗ്രിക്കള്‍ചര്‍ എന്‍ജിനീയറിങ് ആന്‍ഡ് ടെക്നോളജി
- പൊന്നാനി - അച്യുത വാര്യര്‍ ഹയര്‍സെക്കന്‍ഡറി സ്‌കൂള്‍, പൊന്നാനി
English Summary:
The commissioning of Electronic Voting Machines (EVMs) for the upcoming assembly elections has commenced in Malappuram district. The process of sticking and sealing ballot labels containing candidate details is being held in the presence of political party representatives. Following commissioning, the EVMs will be safely stored in strong rooms and distributed to polling officials on the eve of the election.
വാർത്തകൾ വേഗത്തിലറിയാൻ കരുമ്പിൽ ലൈവ് വാട്സ്അപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യൂ 👇
🟢 WhatsApp Group: https://chat.whatsapp.com/GqagwAoc6eX0GJK34LlEpW
🔵 WhatsApp Channel: https://whatsapp.com/channel/0029Va4SXev9mrGZnRO1a20c
📢 News & Ads Contact: 📞 +91 90204 25455, 📞 +91 94963 30838
🌐 www.karumbillive.in