ഇറാനുമായുള്ള യുദ്ധത്തിൽ യു.എസിന് വൻ തിരിച്ചടി: 7 വിമാനങ്ങൾ നഷ്ടപ്പെട്ടു, 13 അമേരിക്കൻ സൈനികർ കൊല്ലപ്പെട്ടു


ഇറാനുമായുള്ള യുദ്ധത്തിൽ യു.എസിന് വൻ തിരിച്ചടി: 7 വിമാനങ്ങൾ നഷ്ടപ്പെട്ടു, 13 അമേരിക്കൻ സൈനികർ കൊല്ലപ്പെട്ടു

​വെബ്ബ് ഡെസ്ക് | 04-04-2026

വാഷിംഗ്ടൺ: ഇറാനുമായുള്ള യുദ്ധത്തിൽ യുഎസ് വ്യോമസേനയ്ക്ക് ഏഴ് വിമാനങ്ങൾ നഷ്ടപ്പെട്ടതായി സി.എൻ.എൻ റിപ്പോർട്ട് ചെയ്തു. യുദ്ധത്തിൽ ഇതുവരെ 13 അമേരിക്കൻ സൈനികർ കൊല്ലപ്പെടുകയും 365 പേർക്ക് പരിക്കേൽക്കുകയും ചെയ്തിട്ടുണ്ട്. ഇന്നലെ രണ്ട് യു.എസ് യുദ്ധവിമാനങ്ങൾ (ഒരു എഫ്-15 ഉം ഒരു എ-10 ഉം) ഇറാൻ വെടിവച്ചതോടെയാണ് നഷ്ടപ്പെട്ട യു.എസ് വിമാനങ്ങളുടെ എണ്ണം ഏഴായി ഉയർന്നത്.

​യുദ്ധം ആരംഭിച്ച് ദിവസങ്ങൾക്കുള്ളിൽ, മാർച്ച് 2 ന് കുവൈത്തിന് മുകളിൽ നടന്ന സൗഹൃദ വെടിവെപ്പിൽ മൂന്ന് എഫ്-15 വിമാനങ്ങൾ കുവൈത്ത് വ്യോമ പ്രതിരോധ സംവിധാനം അബദ്ധത്തിൽ വെടിവെച്ചുവീഴ്ത്തിയിരുന്നു. എന്നാൽ ഈ വിമാനങ്ങളിലെ ആറ് ക്രൂ അംഗങ്ങളും സുരക്ഷിതമായി രക്ഷപ്പെട്ടു. മാർച്ച് 12 ന്, ആകാശത്തു വെച്ച് ഇന്ധനം നിറക്കുന്ന കെ.സി-135 ടാങ്കർ വിമാനം ഇറാഖിൽ തകർന്ന് ആറ് യു.എസ് ഉദ്യോഗസ്ഥർ മരിച്ചു. ഓപ്പറേഷൻ എപ്പിക് ഫ്യൂറിക്കിടെയായിരുന്നു ഈ അപകടം.

​മാർച്ച് 27 ന് സൗദി അറേബ്യയിലെ പ്രിൻസ് സുൽത്താൻ വ്യോമതാവളത്തിൽ ഇറാൻ നടത്തിയ ആക്രമണത്തിനിടെ ഒരു ഇ-3 സെൻട്രി വ്യോമ മുന്നറിയിപ്പ് വിമാനം തകർന്നതായും റിപ്പോർട്ടുണ്ട്. ഈ ആക്രമണത്തിൽ കുറഞ്ഞത് 10 യു.എസ് സൈനികർക്ക് പരിക്കേറ്റു. കഴിഞ്ഞ മാസം ഇറാൻ വെടിവെപ്പിൽ ഒരു യു.എസ് എഫ്-35 യുദ്ധവിമാനം മിഡിൽ ഈസ്റ്റിലെ താവളത്തിൽ അടിയന്തിര ലാൻഡിംഗ് നടത്താൻ നിർബന്ധിതമായതായും സി.എൻ.എൻ റിപ്പോർട്ടിൽ പറയുന്നു.

​ഫെബ്രുവരി 28 നാണ് യു.എസും ഇസ്രായിലും ഇറാനിൽ സംയുക്ത ആക്രമണം ആരംഭിച്ചത്. ഇതിൽ സുപ്രീം നേതാവ് അലി ഖാംനഇ ഉൾപ്പെടെ നിരവധി പേർ കൊല്ലപ്പെട്ടതായാണ് വിവരം. യുദ്ധത്തിൽ ഇറാനിൽ ഇതുവരെ 1,900 ലേറെ പേർ മരണപ്പെടുകയും 20,000 ലേറെ പേർക്ക് പരിക്കേൽക്കുകയും ചെയ്തതായി ഇറാൻ റെഡ് ക്രസൻ്റ് അറിയിച്ചു. അതേസമയം ജോർദാൻ, ഇറാഖ്, ഗൾഫ് രാജ്യങ്ങൾ എന്നിവിടങ്ങളിലെ യു.എസ് സൈനിക താവളങ്ങളെ ലക്ഷ്യമിട്ട് ഇറാൻ പ്രത്യാക്രമണം കടുപ്പിക്കുകയാണ്.

English Summary:

CNN reports that the US Air Force has lost seven aircraft in the ongoing war with Iran, resulting in the deaths of 13 American soldiers and injuries to 365 others. The conflict, which escalated following a joint US-Israel strike on February 28, has caused heavy casualties on both sides, including the reported death of Iran's Supreme Leader Ali Khamenei and over 1,900 Iranians.

Previous Post Next Post
WhatsApp