PMA ഷമീറിന്റെ ഭൂരിപക്ഷം പ്രവചിക്കൂ; ആകർഷകമായ സമ്മാനങ്ങൾ സ്വന്തമാക്കാൻ അവസരമൊരുക്കി KMCC കരുമ്പിൽ പ്രവാസി കൂട്ടായ്മ
കരുമ്പിൽ: നിയമസഭാ തിരഞ്ഞെടുപ്പിനോടനുബന്ധിച്ച് തിരൂരങ്ങാടി നിയോജക മണ്ഡലം യുഡിഎഫ് സ്ഥാനാർത്ഥി PMA ഷമീറിന്റെ ഭൂരിപക്ഷം പ്രവചിക്കുന്നവർക്കായി 'Election Result Prediction Contest' സംഘടിപ്പിക്കുന്നു. KMCC കരുമ്പിൽ പ്രവാസി കൂട്ടായ്മയാണ് പ്രവാസികൾക്കും നാട്ടുകാർക്കുമായി ഈ മത്സരം ഒരുക്കിയിരിക്കുന്നത്.
തിരൂരങ്ങാടി മുനിസിപ്പാലിറ്റിയിലെ താമസക്കാർക്കാണ് മത്സരത്തിൽ പങ്കെടുക്കാൻ അവസരം. കൃത്യമായ ഭൂരിപക്ഷം പ്രവചിക്കുന്നവർക്ക് ആകർഷകമായ സമ്മാനങ്ങളാണ് കാത്തിരിക്കുന്നത്. ആരും കൃത്യമായ ഭൂരിപക്ഷം പ്രവചിച്ചില്ലെങ്കിൽ, യഥാർത്ഥ ഭൂരിപക്ഷത്തോട് ഏറ്റവും അടുത്തുനിൽക്കുന്ന പ്രവചനം നടത്തിയവരെ വിജയികളായി പ്രഖ്യാപിക്കും.
മത്സര നിബന്ധനകൾ:
തിരൂരങ്ങാടി മുനിസിപ്പാലിറ്റി നിവാസികൾക്ക് മാത്രമേ പങ്കെടുക്കാൻ അർഹതയുള്ളൂ.
ഭൂരിപക്ഷം, പേര്, ഡിവിഷൻ, വാട്സ്ആപ്പ് നമ്പർ എന്നിവ കൃത്യമായി രേഖപ്പെടുത്തി അയക്കണം.
പോസ്റ്ററിൽ നൽകിയിട്ടുള്ള ഏതെങ്കിലും ഒരു വാട്സ്ആപ്പ് നമ്പറിലേക്ക് (+91 9746286565, +91 9846284498) മാത്രമേ എൻട്രികൾ അയക്കാവൂ.
ഒരാൾക്ക് ഒരു എൻട്രി മാത്രമേ അനുവദിക്കൂ.
എൻട്രികൾ അയക്കേണ്ട അവസാന സമയം 02 മെയ് 2026, രാത്രി 10:00 മണി (IST) b വരെയാണ്.
കരുമ്പിൽ കെഎംസിസി ഭാരവാഹികൾക്കും എക്സിക്യൂട്ടീവ് അംഗങ്ങൾക്കും മത്സരത്തിൽ പങ്കെടുക്കാൻ സാധിക്കില്ല.
വിജയികളെ നിർണയിക്കാനുള്ള പൂർണ്ണ അധികാരം കമ്മിറ്റിയിൽ നിക്ഷിപ്തമായിരിക്കും.