ബി.ആർ.സി മൂന്നിയൂർ: ഭിന്നശേഷി കുട്ടികൾക്കായി എച്ച്.ബി.ഇ കോർണർ സംഗമം സംഘടിപ്പിച്ചു

മൂന്നിയൂർ പഞ്ചായത്ത് എച്ച്.ബി.ഇ സംഗമം ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് പത്തൂർ രാജൻ ഉദ്ഘാടനം ചെയ്യുന്നു.
മൂന്നിയൂർ പഞ്ചായത്ത് എച്ച്.ബി.ഇ സംഗമം ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് പത്തൂർ രാജൻ ഉദ്ഘാടനം ചെയ്യുന്നു.

ബി.ആർ.സി മൂന്നിയൂർ: ഭിന്നശേഷി കുട്ടികൾക്കായി എച്ച്.ബി.ഇ കോർണർ സംഗമം സംഘടിപ്പിച്ചു

​വെബ്ബ് ഡെസ്ക് | 20-04-2026

​മൂന്നിയൂർ: പരപ്പനങ്ങാടി ബി.ആർ.സി യുടെ കീഴിൽ മൂന്നിയൂർ പഞ്ചായത്തിലെ പൊതുവിദ്യാലയങ്ങളിൽ പഠിക്കുന്ന ഭിന്നശേഷിക്കാരായ കുട്ടികൾക്കായി 'കോർണർ എച്ച്.ബി.ഇ' സംഗമം സംഘടിപ്പിച്ചു. കളത്തിങ്ങൽ പാറ എം.എ.കെ. ഓഡിറ്റോറിയത്തിൽ നടന്ന പരിപാടി ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് പത്തൂർ രാജൻ ഉദ്ഘാടനം ചെയ്തു. ബി.ആർ.സി. ട്രൈനർ സുധീർ കെ.കെ. അദ്ധ്യക്ഷത വഹിച്ചു.

​കുട്ടികൾ നേരിടുന്ന വിവിധ വെല്ലുവിളികൾ സംഗമത്തിൽ വിശദമായി ചർച്ച ചെയ്തു. ഇവരെ മുഖ്യധാരയിലേക്ക് കൊണ്ടുവരുന്നതിനും ആവശ്യമായ പിന്തുണയും സഹായവും ഉറപ്പുവരുത്തുന്നതിനുമുള്ള കർമ്മപദ്ധതികൾ സംഗമത്തിൽ ആവിഷ്കരിച്ചു.

​ഗ്രാമ പഞ്ചായത്തംഗങ്ങളായ ശരീഫ കുട്ടശ്ശേരി, എ.വി. മറിയമ്മു, ശ്രീഷ്ണ ജുനൂപ്, മുനീറ കെ, സിഗ്നേച്ചർ ഭിന്നശേഷി ശാക്തീകരണ വേദി പ്രസിഡണ്ട് അഷ്റഫ് കളത്തിങ്ങൽ പാറ, ഷഫീഖ് മുള്ളങ്ങൽ, അയപ്പൻ പുന്നശ്ശേരി എന്നിവർ സംസാരിച്ചു. സ്പെഷൽ എഡ്യൂക്കേറ്റർ രജനി എം. സ്വാഗതവും ഷാനിബ കെ. നന്ദിയും പറഞ്ഞു. നമൃത.പി, ബിന്ദു എൻ, കമല . പി, സരിത. കെ എന്നിവർ പരിപാടികൾക്ക് നേതൃത്വം നൽകി.

English Summary:

The Parappanangadi BRC organized an HBE Corner gathering for children with disabilities studying in public schools in Moonniyur Panchayat. The event aimed to discuss the challenges faced by these children and ensure necessary support and empowerment measures.

Previous Post Next Post
WhatsApp