കുടകിൽ ട്രക്കിങ്ങിനിടെ മലയാളി യുവതിയെ കാണാതായി; പോലീസും വനംവകുപ്പും തിരച്ചിൽ തുടരുന്നു


കുടകിൽ ട്രക്കിങ്ങിനിടെ മലയാളി യുവതിയെ കാണാതായി; പോലീസും വനംവകുപ്പും തിരച്ചിൽ തുടരുന്നു

​^വെബ് ഡെസ്ക് | 05-04-2026^

​കർണാടകയിലെ കുടകിൽ ട്രക്കിങ്ങിന് പോയ ഐടി പ്രഫഷനലായ മലയാളി യുവതിയെ കാണാതായി. കണ്ണൂർ സ്വദേശിനിയായ ശരണ്യയെ (36) ആണ് കാണാതായത്. വനംവകുപ്പ് ഉദ്യോഗസ്ഥരും നാട്ടുകാരും ചേർന്ന് കഴിഞ്ഞ രണ്ട‌ു ദിവസമായി തിരച്ചിൽ നടത്തിയിട്ടും ഇവരെ കണ്ടെത്താനായിട്ടില്ല. യാവകപടിയിലെ ഹോംസ്റ്റേയിൽ നിന്ന് ഒറ്റയ്ക്ക് ട്രക്കിങ് റൂട്ടിലേക്ക് പോകുന്ന ശരണ്യയുടെ സിസിടിവി ദൃശ്യങ്ങൾ ലഭിച്ചിട്ടുണ്ട്. എന്നാൽ ഇവർ തിരികെ പുറത്തുകടന്നതായി ഇതുവരെ കണ്ടെത്താനായിട്ടില്ല.

​കൊച്ചിയിൽ നിന്നാണ് ശരണ്യ കുടകിലേക്ക് യാത്ര ചെയ്തത്. യാവകപടി എന്ന ഗ്രാമത്തിലെ ഒരു ഹോംസ്റ്റേയിലായിരുന്നു ഇവർ താമസിച്ചിരുന്നത്. വനംവകുപ്പ് ചെക്ക്പോസ്റ്റിൽ തിരിച്ചറിയൽ കാർഡും ബന്ധപ്പെടാനുള്ള വിവരങ്ങളും കൃത്യമായി നൽകിയിട്ടുണ്ട്. ഏപ്രിൽ രണ്ടിനാണ് ശരണ്യ ഒറ്റയ്ക്ക് ട്രക്കിങ് ആരംഭിച്ചതെന്ന് പോലീസ് അറിയിച്ചു. കാട്ടിലൂടെയുള്ള യാത്രയ്ക്കിടെ ശരണ്യ വഴിതെറ്റി ഉൾക്കാട്ടിലേക്ക് പോയതാകാമെന്നാണ് പോലീസിന്റെ പ്രാഥമിക നിഗമനം.

English Summary: A 36-year-old Malayali IT professional, Sharanya from Kannur, went missing while trekking alone in Coorg, Karnataka. Despite a continuous two-day search operation by the forest department and locals, she remains untraceable. She began her trek on April 2nd from a homestay in Yavakapadi. Police suspect that she might have lost her way into the deep forest.


വാർത്തകൾ വേഗത്തിലറിയാൻ കരുമ്പിൽ ലൈവ് വാട്സ്അപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യൂ 👇

​🟢 WhatsApp Group:

https://chat.whatsapp.com/GqagwAoc6eX0GJK34LlEpW

​🔵 WhatsApp Channel:

https://whatsapp.com/channel/0029Va4SXev9mrGZnRO1a20c

〰️〰️〰️〰️〰️〰️〰️〰️〰️〰️

📢 News & Ads Contact:

📞 +91 90204 25455

📞 +91 94963 30838

​🌐 www.karumbillive.in

•┈┈┈┈┈┈┈┈•❁✿❁•┈┈┈┈┈┈┈┈•

Previous Post Next Post
WhatsApp