🗳️ നിയമസഭാ തെരഞ്ഞെടുപ്പ്: മലപ്പുറം ജില്ലയില്‍ 36,32,210 വോട്ടര്‍മാര്‍; മണ്ഡലം തിരിച്ചുള്ള പൂർണ്ണ കണക്കുകൾ 🗳️
<small>വെബ്ബ് ഡെസ്ക് | 03-04-2026</small>
മലപ്പുറം: വരുന്ന നിയമസഭാ തെരഞ്ഞെടുപ്പില്‍ മലപ്പുറം ജില്ലയില്‍ ആകെ 36,32,210 വോട്ടര്‍മാര്‍. ഇതില്‍ 18,19,198 പുരുഷന്‍മാരും 18,12,974 സ്ത്രീകളും 38 ട്രാന്‍സ്ജെന്‍ഡര്‍ വോട്ടര്‍മാരും ഉള്‍പ്പെടുന്നു.
ഏറ്റവും കൂടുതല്‍ വോട്ടര്‍മാരുള്ളത് തിരൂര്‍ മണ്ഡലത്തിലാണ് (2,55,441 പേര്‍). ഏറ്റവും കുറവ് വോട്ടര്‍മാരുള്ള മണ്ഡലം ഏറനാട് ആണ് (1,99,556). വോട്ടര്‍മാരുടെ എണ്ണത്തില്‍ രണ്ടാമത് വണ്ടൂരും (2,47,184), മൂന്നാമത് കോട്ടക്കലു (2,43,014) മാണ്.
മണ്ഡലം, ആകെ വോട്ടര്‍മാരുടെ എണ്ണം, പുരുഷന്മാര്‍, സ്ത്രീകള്‍, ട്രാന്‍സ്ജെന്‍ഡര്‍ വോട്ടര്‍മാര്‍ എന്ന ക്രമത്തിൽ താഴെ:
- കൊണ്ടോട്ടി: 2,29,370 (പുരുഷന്‍മാര്‍-116003, സ്ത്രീകള്‍-113366, ട്രാന്‍സ്ജെന്‍ഡര്‍-1)
- ഏറനാട്: 1,99,556 (പുരുഷന്‍മാര്‍-100486, സ്ത്രീകള്‍-99070)
- നിലമ്പൂര്‍: 2,36,576 (പുരുഷന്‍മാര്‍-115886, സ്ത്രീകള്‍-120683, ട്രാന്‍സ്ജെന്‍ഡര്‍-7)
- വണ്ടൂര്‍: 2,47,184 (പുരുഷന്‍മാര്‍-121473, സ്ത്രീകള്‍-125711)
- മഞ്ചേരി: 2,27,762 (പുരുഷന്‍മാര്‍-113604, സ്ത്രീകള്‍-114158)
- പെരിന്തല്‍മണ്ണ: 2,29,525 (പുരുഷന്‍മാര്‍-113431, സ്ത്രീകള്‍-116093, ട്രാന്‍സ്ജെന്‍ഡര്‍ 1)
- മങ്കട: 2,30,838 (പുരുഷന്‍മാര്‍-115245, സ്ത്രീകള്‍-115592, ട്രാന്‍സ് ജെന്‍ഡര്‍-1)
- മലപ്പുറം: 2,38,080 (പുരുഷന്‍മാര്‍ 119984, സ്ത്രീകള്‍ 118096)
- വേങ്ങര: 2,11,630 (പുരുഷന്‍മാര്‍ 108365, സ്ത്രീകള്‍ 103261, ട്രാന്‍സ്ജെന്‍ഡര്‍ 4)
- വള്ളിക്കുന്ന്: 2,21,036 (പുരുഷന്‍മാര്‍ 111338, സ്ത്രീകള്‍ 109697, ട്രാന്‍സ്ജെന്‍ഡര്‍ 1)
- തിരൂരങ്ങാടി: 2,22,792 (പുരുഷന്‍മാര്‍ 113015, സ്ത്രീകള്‍ 109776, ട്രാന്‍സ്ജെന്‍ഡര്‍-1)
- താനൂര്‍: 2,14,101 (പുരുഷന്മാര്‍ 108077, സ്ത്രീകള്‍ 106020, ട്രാന്‍സ്ജെന്‍ഡര്‍ 4)
- തിരൂര്‍: 2,55,441 (പുരുഷന്‍മാര്‍ 128200, സ്ത്രീകള്‍ 127229, ട്രാന്‍സ്ജെന്‍ഡര്‍ 12)
- കോട്ടക്കല്‍: 2,43,014 (പുരുഷന്‍മാര്‍ 122850, സ്ത്രീകള്‍ 120161, ട്രാന്‍സ്ജെന്‍ഡര്‍ 3)
- തവനൂര്‍: 2,08,776 (പുരുഷന്മാര്‍ 103861, സ്ത്രീകള്‍ 104915)
- പൊന്നാനി: 2,16,529 (പുരുഷന്മാര്‍ 107380, സ്ത്രീകള്‍-109146, ട്രാന്‍സ്ജെന്‍ഡര്‍ 3)
✈️ ജില്ലയില്‍ 41,962 പ്രവാസി വോട്ടര്‍മാര്‍
2026 നിയമസഭാ തെരഞ്ഞെടുപ്പില്‍ ജില്ലയില്‍ 16 മണ്ഡലങ്ങളിലായി ആകെ 41,962 പ്രവാസികള്‍ക്കാണ് ഇത്തവണ വോട്ട് രേഖപ്പെടുത്താന്‍ അവസരമുള്ളത്. ഇതില്‍ 37,055 പുരുഷ വോട്ടര്‍മാരും 4,906 സ്ത്രീ വോട്ടര്‍മാരും ഒരു ട്രാന്‍സ്‌ജെന്‍ഡര്‍ വോട്ടറും ഉള്‍പ്പെടുന്നു. 9,405 പ്രവാസി വോട്ടര്‍മാരുള്ള തിരൂരാണ് ജില്ലയില്‍ ഏറ്റവും കൂടുതല്‍ പ്രവാസി വോട്ടര്‍മാരുള്ള മണ്ഡലം. ഏറ്റവും കുറവ് ഏറനാട് മണ്ഡലത്തിലാണ് (782 പേർ).
(പ്രവാസി വോട്ടര്‍മാരുടെ മണ്ഡലം തിരിച്ചുള്ള കണക്കുകൾ: കൊണ്ടോട്ടി-1732, ഏറനാട്-782, നിലമ്പൂര്‍-986, വണ്ടൂര്‍-1004, മഞ്ചേരി-811, പെരിന്തല്‍മണ്ണ-1539, മങ്കട-1175, മലപ്പുറം-931, വേങ്ങര-1705, വള്ളിക്കുന്ന്-895, തിരൂരങ്ങാടി-2464, താനൂര്‍-4027, തിരൂര്‍-9405, കോട്ടക്കല്‍-4989, തവനൂര്‍-3446, പൊന്നാനി-6071).
🆕 1,11,463 കന്നി വോട്ടര്‍മാര്‍
ജില്ലയിൽ 1,11,463 കന്നി വോട്ടര്‍മാര്‍ പോളിങ് ബൂത്തിലെത്തും. 56,198 പുരുഷന്മാരും 55,265 സ്ത്രീകളുമാണുള്ളത്. മലപ്പുറം മണ്ഡലത്തിലാണ് ഏറ്റവും കൂടുതല്‍ കന്നി വോട്ടര്‍മാരുള്ളത് (8,783 പേർ). ഏറ്റവും കുറവ് കന്നി വോട്ടര്‍മാരുള്ളത് തവനൂര്‍ മണ്ഡലത്തിലാണ് (5,040 പേർ).
(കന്നി വോട്ടർമാരുടെ മണ്ഡലം തിരിച്ചുള്ള കണക്കുകൾ: കൊണ്ടോട്ടി-7366, ഏറനാട്-6843, നിലമ്പൂര്‍-6389, വണ്ടൂര്‍-7646, മഞ്ചേരി-7401, പെരിന്തല്‍മണ്ണ-7367, മങ്കട-7603, മലപ്പുറം-8783, വേങ്ങര-7587, വള്ളിക്കുന്ന്-6725, തിരൂരങ്ങാടി-7004, താനൂര്‍-6528, തിരൂര്‍-6975, കോട്ടക്കല്‍-7065, തവനൂര്‍-5040, പൊന്നാനി-5141).
🧓 85 വയസ്സിന് മുകളിലുള്ള വോട്ടര്‍മാര്‍ 14,168
ആകെ 14,168 മുതിര്‍ന്ന വോട്ടര്‍മാരാണ് ജില്ലയിലുള്ളത് (5,008 പുരുഷന്മാരും 9,160 സ്ത്രീകളും). ഏറ്റവും കൂടുതൽ നിലമ്പൂരിലും (1279), ഏറ്റവും കുറവ് താനൂരിലുമാണ് (524).
(മുതിർന്ന വോട്ടർമാർ: കൊണ്ടോട്ടി-821, ഏറനാട്-925, നിലമ്പൂര്‍-1279, വണ്ടൂര്‍-1072, മഞ്ചേരി-1030, പെരിന്തല്‍മണ്ണ-992, മങ്കട-907, മലപ്പുറം-955, വേങ്ങര-832, വള്ളിക്കുന്ന്-1020, തിരൂരങ്ങാടി-749, താനൂര്‍-524, തിരൂര്‍-675, കോട്ടക്കല്‍-894, തവനൂര്‍-753, പൊന്നാനി-740).
♿ 29,796 ഭിന്നശേഷി വോട്ടര്‍മാര്‍
ആകെ 29,796 ഭിന്നശേഷി വോട്ടര്‍മാരിൽ 17,143 പുരുഷന്‍മാരും 12,652 സ്ത്രീകളും 1 ട്രാന്‍സ്ജെന്‍ഡര്‍ വോട്ടറും ഉള്‍പ്പെടുന്നു. ഏറ്റവും കൂടുതല്‍ തിരൂര്‍ മണ്ഡലത്തിലാണ് (2,416). ഏറ്റവും കുറവുള്ളത് തിരൂരങ്ങാടിയിലാണ് (1,202).
(ഭിന്നശേഷി വോട്ടർമാർ: കൊണ്ടോട്ടി-1801, ഏറനാട്-2161, നിലമ്പൂര്‍-2318, വണ്ടൂര്‍-1775, മഞ്ചേരി-1543, പെരിന്തല്‍മണ്ണ-1560, മങ്കട-1824, മലപ്പുറം-1713, വേങ്ങര-1729, വള്ളിക്കുന്ന്-1914, തിരൂരങ്ങാടി-1202, താനൂര്‍-2163, തിരൂര്‍-2416, കോട്ടക്കല്‍-2188, തവനൂര്‍-1797, പൊന്നാനി-1692).
English Summary:
Malappuram district has a total of 36,32,210 registered voters for the upcoming assembly elections, comprising 18,19,198 men, 18,12,974 women, and 38 transgender voters. Tirur constituency has the highest number of voters. The electoral roll also includes 41,962 NRI voters, 1,11,463 first-time voters, 14,168 senior citizens (above 85 years), and 29,796 differently-abled voters.
വാർത്തകൾ വേഗത്തിലറിയാൻ കരുമ്പിൽ ലൈവ് വാട്സ്അപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യൂ 👇
🟢 WhatsApp Group:
https://chat.whatsapp.com/GqagwAoc6eX0GJK34LlEpW
🔵 WhatsApp Channel:
https://whatsapp.com/channel/0029Va4SXev9mrGZnRO1a20c
〰️〰️〰️〰️〰️〰️〰️〰️〰️〰️
📢 വാർത്തകൾക്കും പരസ്യങ്ങൾക്കും ബന്ധപ്പെടുക:
📞 +91 90204 25455
📞 +91 94963 30838
🌐 www.karumbillive.in
•┈┈┈┈┈┈┈┈•❁✿❁•┈┈┈┈┈┈┈┈•