🚨 വാൽപാറ അപകടം: അധ്യാപകരുടെ ഭൗതികശരീരം ഇന്ന് രാവിലെ പാങ്ങ് സ്കൂളിൽ പൊതുദർശനത്തിന് വെക്കും


വാൽപാറ അപകടം: അധ്യാപകരുടെ ഭൗതികശരീരം ഇന്ന് രാവിലെ പാങ്ങ് സ്കൂളിൽ പൊതുദർശനത്തിന് വെക്കും

വെബ് ഡെസ്ക് | 18-04-2026

പാങ്ങ്: വാൽപാറയിലുണ്ടായ ദരുണമായ അപകടത്തിൽ മരണപ്പെട്ട പ്രിയ അധ്യാപകരുടെയും സഹപ്രവർത്തകരുടെയും ഭൗതികശരീരങ്ങൾ ഇന്ന് രാവിലെ പൊതുദർശനത്തിന് വെക്കും. പോസ്റ്റ്‌മോർട്ടം നടപടികൾ പൂർത്തിയാക്കി മൃതദേഹങ്ങൾ രാവിലെ 7 മണിയോടെ പാങ്ങിൽ എത്തിക്കും.

​രാവിലെ 7 മണി മുതൽ 9 മണി വരെ പാങ്ങ് ഗവൺമെന്റ് ഹയർ സെക്കന്ററി സ്കൂളിലാണ് പൊതുദർശനം ക്രമീകരിച്ചിരിക്കുന്നത്. പ്രിയപ്പെട്ടവർക്ക് അന്ത്യാഞ്ജലി അർപ്പിക്കാൻ വിപുലമായ സൗകര്യങ്ങൾ സ്കൂൾ പരിസരത്ത് ഒരുക്കിയിട്ടുണ്ടെന്ന് കുറുവ പഞ്ചായത്ത് പ്രസിഡന്റ് സലാം മാസ്റ്റർ അറിയിച്ചു. അധ്യാപക ലോകത്തെയും നാടിനെയും ഒരുപോലെ കണ്ണീരിലാഴ്ത്തിയ വിയോഗത്തിൽ അനുശോചനം രേഖപ്പെടുത്താൻ രാഷ്ട്രീയ-സാമൂഹിക രംഗത്തെ പ്രമുഖർ എത്തും.

English Summary:

The bodies of the teachers who tragically died in the Valparai accident will be brought to Pang Government Higher Secondary School today. Public viewing will be held from 7:00 AM to 9:00 AM at the school premises.

വാർത്തകൾ വേഗത്തിലറിയാൻ കരുമ്പിൽ ലൈവ് വാട്സ്അപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യൂ 👇

​🟢 WhatsApp Group:

https://chat.whatsapp.com/GqagwAoc6eX0GJK34LlEpW

​🔵 WhatsApp Channel:

https://whatsapp.com/channel/0029Va4SXev9mrGZnRO1a20c

〰️〰️〰️〰️〰️〰️〰️〰️〰️〰️

📢 വാർത്തകൾക്കും പരസ്യങ്ങൾക്കും ബന്ധപ്പെടുക:

📞 +91 90204 25455

📞 +91 94963 30838

​🌐 www.karumbillive.in

•┈┈┈┈┈┈┈┈•❁✿❁•┈┈┈┈┈┈┈┈•

Previous Post Next Post
WhatsApp