തിരൂരങ്ങാടിയിൽ വീട് പൊളിക്കുന്നതിനിടെ സ്ലാബ് തകർന്നു വീണു; തമിഴ്‌നാട് സ്വദേശി മരിച്ചു



തിരൂരങ്ങാടിയിൽ വീട് പൊളിക്കുന്നതിനിടെ സ്ലാബ് തകർന്നു വീണു; തമിഴ്‌നാട് സ്വദേശി മരിച്ചു

വെബ് ഡെസ്ക്, 09-04-2026

മലപ്പുറം: തിരൂരങ്ങാടി താഴെചിനയിൽ വീട് പൊളിക്കുന്നതിനിടയിൽ സ്ലാബ് തകർന്ന് വീണ് മധ്യവയസ്കൻ മരണപ്പെട്ടു. തമിഴ്‌നാട് പുതുക്കോട്ട സ്വദേശി രാമസ്വാമി (60) ആണ് അപകടത്തിൽ മരണപ്പെട്ടത്. നിർമ്മാണത്തിലിരുന്ന വീടിന്റെ പഴയ ഭാഗങ്ങൾ പൊളിച്ചുമാറ്റുന്നതിനിടെ അപ്രതീക്ഷിതമായി കോൺക്രീറ്റ് സ്ലാബ് ഇദ്ദേഹത്തിന്റെ മുകളിലേക്ക് തകർന്നു വീഴുകയായിരുന്നു.

നിലവിൽ മൃതദേഹം തിരൂരങ്ങാടി താലൂക്ക് ആശുപത്രി മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുകയാണ്. വിവരം അറിഞ്ഞതിനെ തുടർന്ന് ഇദ്ദേഹത്തിന്റെ ബന്ധുക്കൾ നാട്ടിൽ നിന്നും പുറപ്പെട്ടിട്ടുണ്ട്. 

English Summary:

A 60-year-old native of Pudukkottai, Tamil Nadu, named Ramaswamy, died after a concrete slab collapsed while demolishing a house in Thazhechina, Tirurangadi. The body is currently kept at Tirurangadi Taluk Hospital mortuary.


Previous Post Next Post
WhatsApp