ആവേശക്കൊടുമുടിയിൽ ഇന്ന് കൊട്ടിക്കലാശം; അവസാനനിമിഷം കളറാക്കാൻ മുന്നണികൾ


ആവേശക്കൊടുമുടിയിൽ ഇന്ന് കൊട്ടിക്കലാശം; അവസാനനിമിഷം കളറാക്കാൻ മുന്നണികൾ

വെബ് ഡെസ്ക്

07/04/2026

കൊച്ചി: രാഷ്ട്രീയ അജൻഡകൾ മാറിമാറി വിവാദം കൊഴുപ്പിച്ച നിയമസഭാ തിരഞ്ഞെടുപ്പ് പ്രചാരണത്തിന് ഇന്ന് കലാശക്കൊട്ട്. ചൊവ്വാഴ്ച വൈകീട്ട് ആറിന് പരസ്യപ്രചാരണത്തിന് കൊടിറങ്ങും. ബുധനാഴ്ച നിശബ്ദപ്രചാരണം, വ്യാഴാഴ്ച വോട്ടെടുപ്പ്. വിധിയെഴുതാൻ ഇനി മണിക്കൂറുകൾ ബാക്കി നിൽക്കേ മുന്നണികളെല്ലാം അവസാന നിമിഷം കളറാക്കാനുള്ള ആവേശത്തിലാണ്.

​പ്രധാന ടൗണുകൾ കേന്ദ്രീകരിച്ചാണ് കൊട്ടിക്കലാശം നടക്കുന്നത്. ഇക്കുറി പ്രചാരണത്തിന് സമയം കുറവായതിനാൽ ലഭിച്ച ഓരോ നിമിഷവും സ്ഥാനാർത്ഥികൾ പരമാവധി പ്രയോജനപ്പെടുത്തി. ഏപ്രിൽ 9-ന് തിരഞ്ഞെടുപ്പ് നടക്കുമെന്ന് പ്രതീക്ഷിക്കാത്തതിനാൽ സ്ഥാനാർത്ഥി നിർണ്ണയവും പോസ്റ്റർ അടിയുമെല്ലാം തിടുക്കത്തിലായിരുന്നു. വോട്ടെടുപ്പ് സാമഗ്രികളുടെ വിതരണം ബുധനാഴ്ച രാവിലെ 8 മുതൽ ആരംഭിക്കും. വ്യാഴാഴ്ച രാവിലെ 7 മുതൽ വൈകിട്ട് 6 വരെയാണ് വോട്ടെടുപ്പ്. കള്ളവോട്ട് തടയാൻ ബൂത്തുകളിൽ വെബ്കാസ്റ്റിങ് സംവിധാനവും ഏർപ്പെടുത്തിയിട്ടുണ്ട്.

English Summary:

The public campaigning for the 2026 Kerala Assembly Elections will conclude today at 6 PM. After weeks of intense political debates and rallies, major fronts are preparing for the grand finale (Kottikkalasham) at various centers. Silent campaigning will take place on Wednesday, followed by polling on Thursday, April 9, from 7 AM to 6 PM.

Previous Post Next Post
WhatsApp