കോട്ടയ്ക്കൽ എടരിക്കോട് ബസ്സും ഓട്ടോയും ലോറിയും കൂട്ടിയിടിച്ച് ദാരുണ അപകടം; തമിഴ്‌നാട് സ്വദേശികളായ ദമ്പതികൾ മരിച്ചു
ഓൺലൈൻ ഡെസ്ക് | 10-04-2026
മലപ്പുറം: കോട്ടയ്ക്കലിന് സമീപം എടരിക്കോട് കോളേജ് പടിയിൽ ഉണ്ടായ ദാരുണമായ വാഹനാപകടത്തിൽ രണ്ട് പേർ മരിച്ചു. തമിഴ്‌നാട് സ്വദേശികളായ ഇളയരാജ, ഭാര്യ സരസ്വതി എന്നിവരാണ് മരിച്ചത്. ഇന്നുച്ചക്ക് രണ്ടരയോടെയാണ് നാടിനെ നടുക്കിയ അപകടം നടന്നത്.
ഇവർ സഞ്ചരിച്ചിരുന്ന ഗുഡ്‌സ് ഓട്ടോയ്ക്ക് പിന്നിൽ ബസ് ഇടിക്കുകയായിരുന്നു. ബസിടിച്ചതിനെ തുടർന്ന് നിയന്ത്രണം വിട്ട ഓട്ടോ മുന്നിലുണ്ടായിരുന്ന ലോറിക്കടിയിലേക്ക് ഇടിച്ചു കയറി. മൂന്ന് വാഹനങ്ങൾ ഉൾപ്പെട്ട അപകടമായതിനാൽ ഓട്ടോ പൂർണ്ണമായും തകരുകയും ദമ്പതികൾ അതിനുള്ളിൽ കുടുങ്ങുകയുമായിരുന്നു.
സരസ്വതി സംഭവസ്ഥലത്ത് വെച്ച് തന്നെ മരണപ്പെട്ടു. നാട്ടുകാരും പോലീസും ചേർന്ന് ഉടൻ തന്നെ ഇളയരാജയെ പുറത്തെടുത്ത് കോട്ടയ്ക്കലിലെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. മൃതദേഹങ്ങൾ നിലവിൽ ആശുപത്രി മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുകയാണ്. പോലീസ് സ്ഥലത്തെത്തി ഇൻക്വസ്റ്റ് നടപടികൾ പൂർത്തിയാക്കി വരുന്നു.
English Summary:
A tragic road accident at Edarikode near Kottakkal claimed the lives of a couple from Tamil Nadu. Ilayaraja and his wife Saraswathi died after their goods auto-rickshaw was hit by a bus from behind and rammed into a lorry in front. Despite being rushed to a private hospital, they succumbed to their injuries.