കസ്റ്റഡിയിൽ നിന്ന് ചാടിപ്പോയ പ്രതി പിടിയിൽ; നാട്ടുകാരുടെ ഇടപെടൽ നിർണ്ണായകമായി!
വെബ്ബ് ഡെസ്ക്, 27-04-2026
ആലപ്പുഴയിൽ പൊലീസ് കസ്‌റ്റഡിയിൽ നിന്ന് ചാടിപ്പോയ മോഷണക്കേസ് പ്രതികളിൽ ഒരാളെ നാട്ടുകാർ പിടികൂടി. മജിസ്ട്രേറ്റിന് മുന്നിൽ ഹാജരാക്കാൻ എത്തിച്ചപ്പോൾ രക്ഷപ്പെട്ട നൂറനാട് സ്വദേശി സൂരജാണ് വീണ്ടും പിടിയിലായത്.
മജിസ്ട്രേറ്റിന്റെ വീട്ടിൽ നിന്ന് രക്ഷപ്പെട്ട് പുഴ നീന്തിക്കടന്ന പ്രതിയെ സമീപത്തെ വീട്ടുകാർ ഒച്ചവെച്ചതിനെത്തുടർന്ന് നാട്ടുകാർ തടഞ്ഞുവെക്കുകയായിരുന്നു. കൂടെയുണ്ടായിരുന്ന മറ്റൊരു പ്രതി പത്തനംതിട്ട സ്വദേശി റസലിനായുള്ള തിരച്ചിൽ പൊലീസ് ശക്തമാക്കിയിട്ടുണ്ട്.
പ്രതികൾ വിലങ്ങുൾപ്പെടെയാണ് പൊലീസിനെ വെട്ടിച്ച് ഓടി രക്ഷപ്പെട്ടതെന്ന് ദൃക്സാക്ഷികൾ പറഞ്ഞു. സംഭവത്തിൽ സുരക്ഷാവീഴ്ചയുണ്ടായോ എന്ന കാര്യവും അധികൃതർ ഗൗരവമായി പരിശോധിച്ചു വരികയാണ്.
English Summary:
One of the two theft suspects, who escaped from police custody while being taken to the magistrate in Alappuzha, has been recaptured by locals. Sooraj, a native of Nooranad, was caught after he swam across a river and was spotted by residents. Police have intensified the search for the other suspect, Russell, from Pathanamthitta. Authorities are investigating potential security lapses as the duo escaped while still in handcuffs.
വാർത്തകൾ വേഗത്തിലറിയാൻ കരുമ്പിൽ ലൈവ് വാട്സ്അപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യൂ 👇
🟢 WhatsApp Group:
https://chat.whatsapp.com/GqagwAoc6eX0GJK34LlEpW
🔵 WhatsApp Channel:
https://whatsapp.com/channel/0029Va4SXev9mrGZnRO1a20c
〰️〰️〰️〰️〰️〰️〰️〰️〰️〰️
📢 News & Ads Contact:
📞 +91 90204 25455
📞 +91 94963 30838
🌐 www.karumbillive.in
•┈┈┈┈┈┈┈┈•❁✿❁•┈┈┈┈┈┈┈┈•