എ.ആർ നഗർ കൊടുവായൂരിൽ യുവാവ് കൊല്ലപ്പെട്ട നിലയിൽ; ഒപ്പം താമസിച്ചിരുന്നയാളെ കാണാനില്ല

എ.ആർ നഗർ കൊടുവായൂരിൽ യുവാവ് കൊല്ലപ്പെട്ട നിലയിൽ; ഒപ്പം താമസിച്ചിരുന്നയാളെ കാണാനില്ല.

​വെബ്ബ് ഡെസ്ക് | 07-04-2026

വേങ്ങര: എ.ആർ നഗർ കൊടുവായൂരിൽ ഇതര സംസ്ഥാന തൊഴിലാളിയെ മരിച്ച നിലയിൽ കണ്ടെത്തി. എ.ആർ നഗർ സർവീസ് സഹകരണ ബാങ്കിന് എതിർവശത്തുള്ള കെട്ടിടത്തിന് മുകളിലാണ് മൃതദേഹം കണ്ടെത്തിയത്. ഒറീസ സ്വദേശിയാണ് മരിച്ചതെന്നാണ് വിവരം.

​തലയ്ക്കടിയേറ്റതാണ് മരണകാരണമെന്നാണ് പ്രാഥമിക നിഗമനം. കൊല്ലപ്പെട്ട യുവാവിനൊപ്പം താമസിച്ചിരുന്ന മറ്റൊരാളെ നിലവിൽ കാണാതായിട്ടുണ്ട്. സംഭവത്തെക്കുറിച്ച് വേങ്ങര പോലീസ് സ്ഥലത്തെത്തി ഇൻക്വസ്റ്റ് നടപടികൾ സ്വീകരിച്ചു വരികയാണ്. വിശദമായ അന്വേഷണം ആരംഭിച്ചതായി പോലീസ് അറിയിച്ചു.

English Summary:

A migrant laborer from Odisha was found dead on top of a building near the AR Nagar Service Cooperative Bank in Koduwayur. Preliminary reports suggest the cause of death was a blow to the head. Police have launched an investigation as his roommate is currently missing.


വാർത്തകൾ വേഗത്തിലറിയാൻ കരുമ്പിൽ ലൈവ് വാട്സ്അപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യൂ 👇

🟢 WhatsApp Group: https://chat.whatsapp.com/GqagwAoc6eX0GJK34LlEpW

🔵 WhatsApp Channel: https://whatsapp.com/channel/0029Va4SXev9mrGZnRO1a20c

📢 News & Ads Contact: 📞 +91 90204 25455, 📞 +91 94963 30838

🌐 www.karumbillive.in


Previous Post Next Post
WhatsApp