| അരീക്കൽ ആലം ഇസ്ലാമിക് സ്കൂൾ കോൺവൊക്കേഷൻ ചടങ്ങും ആലം ഫെസ്റ്റും ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡൻറ് അഡ്വ സ്മിജി എ പി ഉദ്ഘാടനം ചെയ്യുന്നു. |
അരീക്കൽ ആലം ഇസ്ലാമിക് സ്കൂൾ 'ആലം ഫെസ്റ്റ്': കുരുന്നുകൾക്ക് ഇനി പ്രൈമറി തലത്തിലേക്ക് യാത്ര; കോൺവൊക്കേഷൻ ചടങ്ങ് നടന്നു
വെബ് ഡെസ്ക്
12-04-2026
എടരിക്കോട്: അരീക്കൽ ആലം ഇസ്ലാമിക് സ്കൂളിൽ നിന്ന് രണ്ട് വർഷത്തെ KG പഠനം പൂർത്തിയാക്കി പുറത്തിറങ്ങുന്ന കുരുന്നുകൾക്കായി സംഘടിപ്പിച്ച കോൺവൊക്കേഷൻ ചടങ്ങും 'ആലം ഫെസ്റ്റും' ആവേശമായി. ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡൻറ് അഡ്വ. സ്മിജി എ.പി ചടങ്ങ് ഉദ്ഘാടനം ചെയ്തു. രണ്ട് വർഷത്തെ പ്രാഥമിക പഠനം വിജയകരമായി പൂർത്തിയാക്കിയ വിദ്യാർത്ഥികൾക്കുള്ള സർട്ടിഫിക്കറ്റുകൾ ഹൈക്കോടതി അഭിഭാഷകൻ അഡ്വ. ഹനീഫ പുതുപ്പറമ്പ് വിതരണം ചെയ്തു.
നാടിന്റെ നാനാഭാഗങ്ങളിൽ നിന്നുള്ള പൗര പ്രമുഖർ, ജനപ്രതിനിധികൾ, രക്ഷിതാക്കൾ, അധ്യാപകർ, വിദ്യാർത്ഥികൾ, നാട്ടുകാർ എന്നിവരുടെ സാന്നിധ്യം കൊണ്ട് ചടങ്ങ് ശ്രദ്ധേയമായി. കുരുന്നുകളുടെ കലാപരിപാടികളും ഫെസ്റ്റിന്റെ ഭാഗമായി അരങ്ങേറി.
English Summary:
The Convocation Ceremony and 'Aalam Fest' for the KG students of Arikkal Aalam Islamic School was held. District Panchayat Vice President Adv. Smiji AP inaugurated the event. High Court Advocate Hanifa Puthupparambu distributed the certificates to the students who completed their two-year KG education.