തിരൂരങ്ങാടി താലൂക്ക് കൺസ്യൂമർ പ്രൊട്ടക്ഷൻ സൊസൈറ്റി 19-ാം വാർഷികം: ഉപഭോക്തൃ ബോധവൽക്കരണ സെമിനാർ സംഘടിപ്പിച്ചു

തിരൂരങ്ങാടി താലൂക്ക് കൺസ്യൂമർ പ്രൊട്ടക്ഷൻ സൊസൈറ്റിയുടെ പത്തൊമ്പതാമത് വാർഷികാഘോഷം അഡ്വ. പൗരൻ ഉദ്ഘാടനം ചെയ്യുന്നു.
തിരൂരങ്ങാടി താലൂക്ക് കൺസ്യൂമർ പ്രൊട്ടക്ഷൻ സൊസൈറ്റിയുടെ പത്തൊമ്പതാമത് വാർഷികാഘോഷം അഡ്വ. പൗരൻ ഉദ്ഘാടനം ചെയ്യുന്നു.


തിരൂരങ്ങാടി താലൂക്ക് കൺസ്യൂമർ പ്രൊട്ടക്ഷൻ സൊസൈറ്റി 19-ാം വാർഷികം: ഉപഭോക്തൃ ബോധവൽക്കരണ സെമിനാർ സംഘടിപ്പിച്ചു

​വെബ്ബ് ഡെസ്ക് | 20-04-2026

​തിരൂരങ്ങാടി താലൂക്ക് കൺസ്യൂമർ പ്രൊട്ടക്ഷൻ സൊസൈറ്റിയുടെ 19-ാം വാർഷികവും ഉപഭോക്തൃ തർക്ക പരിഹാര സെമിനാറും തിരൂരങ്ങാടി കോപ്പറേറ്റീവ് കോളേജിൽ വെച്ച് വിപുലമായി സംഘടിപ്പിച്ചു. അഡ്വക്കേറ്റ് പി.എ. പൗരൻ (പി.യു.സി.എൽ) പരിപാടി ഉദ്ഘാടനം ചെയ്തു.

​ഉപഭോക്താക്കളുടെ അവകാശങ്ങൾ, ഓൺലൈൻ ബിസിനസ്സ് രംഗത്തെ വഞ്ചനകൾ, പരസ്യങ്ങളുടെ സ്വാധീനം എന്നിവയെക്കുറിച്ച് അദ്ദേഹം വിശദമായി ക്ലാസെടുത്തു. യുവതലമുറ ഓൺലൈൻ ഷോപ്പിംഗിൽ ശ്രദ്ധിക്കേണ്ട കാര്യങ്ങളും, കൺസ്യൂമർ സൊസൈറ്റിയിൽ എങ്ങിനെ പരാതികൾ രജിസ്റ്റർ ചെയ്യാം എന്നതിനെക്കുറിച്ചും അദ്ദേഹം പൊതുജനങ്ങൾക്ക് മാർഗ്ഗനിർദ്ദേശങ്ങൾ നൽകി. തുടർന്ന് നടന്ന സംശയനിവാരണ സെഷനിൽ നിരവധി പേർ പങ്കെടുത്തു.

​സൊസൈറ്റി പ്രസിഡന്റ് ഡോ. അബ്ദുൽ റസാഖ് സുല്ലമി അധ്യക്ഷത വഹിച്ചു. തിരൂരങ്ങാടി നഗരസഭ ചെയർപേഴ്സൺ സി.പി. ഹബീബ മുഖ്യാതിഥിയായിരുന്നു. ജനറൽ സെക്രട്ടറി അബ്ദുൽ റഷീദ് ടീ. ടീ കഴിഞ്ഞ വർഷത്തെ പ്രവർത്തന റിപ്പോർട്ട് അവതരിപ്പിച്ചു. സി.വി. സലീം, അബ്ദുൽ റഹീം പൂക്കത്ത്, ഷെഫീഖ് പച്ചായി, അഡ്വ. ശരീഫ് പൈനാട്ടിൽ, അസീസ് കടലുണ്ടി, അബുലൈസ് കൊടിഞ്ഞി എന്നിവർ ആശംസകൾ നേർന്നു സംസാരിച്ചു.

English Summary:

The 19th Anniversary and Consumer Dispute Redressal Seminar of Tirurangadi Taluk Consumer Protection Society was held at Tirurangadi Cooperative College. Advocate P.A. Pouran inaugurated the event, highlighting consumer rights, online shopping scams, and procedures for filing consumer complaints.

Previous Post Next Post
WhatsApp