🗳️ സ്ട്രോംഗ് റൂമുകളുമായി ബന്ധപ്പെട്ട് പ്രചരിക്കുന്ന വാർത്തകൾ ശരിയല്ല: മലപ്പുറം ജില്ലാ കലക്ടർ


സ്ട്രോംഗ് റൂമുകളുമായി ബന്ധപ്പെട്ട് പ്രചരിക്കുന്ന വാർത്തകൾ ശരിയല്ല: മലപ്പുറം ജില്ലാ കലക്ടർ

വെബ്ബ് ഡെസ്ക്

11-04-2026

മലപ്പുറം: ജില്ലയിൽ നിയമസഭാ തെരഞ്ഞെടുപ്പിന് ശേഷം വോട്ടിംഗ് യന്ത്രങ്ങൾ സൂക്ഷിച്ചിട്ടുള്ള സ്ട്രോംഗ് റൂമുകളുമായി ബന്ധപ്പെട്ട് സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്ന വാർത്തകൾ അടിസ്ഥാനരഹിതമാണെന്ന് ജില്ലാ ഇലക്ഷൻ ഓഫീസർ കൂടിയായ ജില്ലാ കലക്ടർ ഡോ. വിനയ് ഗോയൽ ഐ എ എസ് അറിയിച്ചു.

​വോട്ടെടുപ്പിൽ ഉപയോഗിച്ച എല്ലാ വോട്ടിംഗ് യന്ത്രങ്ങളും പോളിംഗ് പൂർത്തിയായ ദിവസം തന്നെ രാഷ്ട്രീയപാർട്ടി പ്രതിനിധികളുടെ സാന്നിധ്യത്തിൽ സീൽ ചെയ്തതാണ്. ഇവ അതത് മണ്ഡലങ്ങളിലെ സ്ട്രോംഗ് റൂമുകളിൽ പൂർണ്ണമായ വീഡിയോഗ്രഫി, സി സി ടി വി സംവിധാനങ്ങളോടെയാണ് സൂക്ഷിച്ചിരിക്കുന്നത്. കേന്ദ്ര സായുധ സേന ഉൾപ്പെടെയുള്ള ത്രിതല സുരക്ഷാ സംവിധാനമാണ് ഈ കേന്ദ്രങ്ങൾക്ക് ഏർപ്പെടുത്തിയിട്ടുള്ളതെന്നും അദ്ദേഹം വ്യക്തമാക്കി.

​വോട്ടെടുപ്പിന് ഉപയോഗിക്കാത്ത റിസർവ് വോട്ടിംഗ് യന്ത്രങ്ങളാണ് രാഷ്ട്രീയ പാർട്ടി പ്രതിനിധികളെ ചട്ടപ്രകാരം അറിയിച്ച ശേഷം ജില്ലാതല ഇ വി എം വെയർ ഹൗസിലേക്ക് മാറ്റാറുള്ളത്. ഇത് എല്ലാ തെരഞ്ഞെടുപ്പുകളിലും സ്വീകരിക്കുന്ന നിയമാനുസൃതമായ പ്രക്രിയയാണ്. തെരഞ്ഞെടുപ്പ് കമ്മീഷന്റെ കൃത്യമായ മാർഗനിർദ്ദേശങ്ങൾ പാലിച്ചാണ് എല്ലാ നടപടികളും സ്വീകരിക്കുന്നത്. സ്ഥാനാർത്ഥികളെയോ പ്രതിനിധികളെയോ അറിയിക്കാതെ യാതൊരുവിധ നടപടികളും സ്വീകരിക്കാറില്ലെന്നും തെറ്റായ വാർത്തകൾ പ്രചരിപ്പിക്കരുതെന്നും കലക്ടർ കൂട്ടിച്ചേർത്തു.

English Summary:

Malappuram District Collector Dr. Vinay Goyal IAS has clarified that reports circulating about the safety of election strongrooms are baseless. He emphasized that all used EVMs are securely sealed and kept under three-tier security with CCTV surveillance. The machines being moved are only the unused reserve units, a standard procedure conducted in the presence of political representatives.

വാർത്തകൾ വേഗത്തിലറിയാൻ കരുമ്പിൽ ലൈവ് വാട്സ്അപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യൂ 👇

​🟢 WhatsApp Group:

https://chat.whatsapp.com/GqagwAoc6eX0GJK34LlEpW

​🔵 WhatsApp Channel:

https://whatsapp.com/channel/0029Va4SXev9mrGZnRO1a20c

〰️〰️〰️〰️〰️〰️〰️〰️〰️〰️

📢 News & Ads Contact:

📞 +91 90204 25455

📞 +91 94963 30838

​🌐 www.karumbillive.in

•┈┈┈┈┈┈┈┈•❁✿❁•┈┈┈┈┈┈┈┈•

Previous Post Next Post
WhatsApp