താനൂർ ബി.ആർ.സിയിൽ ഏകദിന അവധിക്കാല പ്രവർത്തന പാക്കേജ് ശില്പശാല
വെബ്ബ് ഡെസ്ക് | 27-04-2026
താനൂർ: സമഗ്ര ശിക്ഷ കേരളം താനൂർ ബി.ആർ.സിയുടെ നേതൃത്വത്തിൽ ട്രെയിനേഴ്സ്, സിആർസിസി, സ്പെഷ്യൽ എജ്യൂക്കേറ്റേഴ്സ്, സ്പെഷ്യലിസ്റ്റ് ടീച്ചേഴ്സ് എന്നിവർക്കായി ഏകദിന അവധിക്കാല പ്രവർത്തന പാക്കേജ് ശില്പശാല സംഘടിപ്പിച്ചു. ബി.ആർ.സിക്ക് കീഴിലെ 35 അംഗങ്ങൾ ശില്പശാലയിൽ പങ്കെടുത്തു.
ബി.പി.സി റിയോൺ ആൻ്റണി അധ്യക്ഷത വഹിച്ച ചടങ്ങിൽ എ.ഇ.ഒ ശ്രീജ, ഡയറ്റ് ഫാക്കൽറ്റി സന്തോഷ് എന്നിവർ മുഖ്യാതിഥികളായി.
ഭിന്നശേഷി കുട്ടികൾക്കുള്ള പഠന പിന്തുണ, രക്ഷിതാക്കൾക്കുള്ള ബോധവൽക്കരണം, അധ്യാപക ശാക്തീകരണം എന്നിവ ലക്ഷ്യമിട്ടാണ് അവധിക്കാല പാക്കേജ് തയ്യാറാക്കിയത്.
ട്രെയിനർ സലിം, മുഫീദ്, സിന്ധു എന്നിവർ ശില്പശാലയ്ക്ക് നേതൃത്വം നൽകി. സി.ആർ.സി.സി, സ്പെഷ്യലിസ്റ്റ് ടീച്ചർ, സ്പെഷ്യൽ എജ്യൂക്കേറ്റർ എന്നിങ്ങനെ മൂന്ന് ഗ്രൂപ്പുകളായി തിരിഞ്ഞാണ് അംഗങ്ങൾ പ്രവർത്തനങ്ങൾ ആസൂത്രണം ചെയ്തത്. ഓരോ ഗ്രൂപ്പും തയ്യാറാക്കിയ പ്രവർത്തന കലണ്ടർ മുഫീദ്, രഞ്ജിനി, സുരഭി എന്നിവർ അവതരിപ്പിച്ചു. മെയ് മാസത്തിൽ നടപ്പാക്കേണ്ട ഗൃഹസന്ദർശനം, സ്കിൽ ഡെവലപ്മെന്റ് ക്ലാസുകൾ, സഹവാസ ക്യാമ്പുകൾ തുടങ്ങിയ പ്രവർത്തനങ്ങൾ കലണ്ടറിൽ ഉൾപ്പെടുത്തി. സമാപന സെഷനിൽ ബി.പി.സി റിയോൺ ആൻ്റണി പ്രവർത്തനങ്ങൾ സമയബന്ധിതമായി പൂർത്തിയാക്കാൻ നിർദേശം നൽകി. സി.ആർ.സി.സി ശരത് നന്ദി പറഞ്ഞു.
English Summary:
Tanur BRC organized a one-day vacation activity package workshop for trainers, CRCCs, special educators, and specialist teachers. The workshop focused on academic support for children with disabilities, awareness programs for parents, and teacher empowerment. An activity calendar including home visits, skill development classes, and residential camps for May was prepared during the session.