🗳️ മലപ്പുറത്ത് എൽഡിഎഫ് രണ്ട് സീറ്റിൽ ഒതുങ്ങിയേക്കും; തിരൂരിൽ വി.അബ്ദുറഹിമാൻ പരാജയപ്പെട്ടേക്കുമെന്ന് സിപിഎം വിലയിരുത്തൽ

മലപ്പുറത്ത് എൽഡിഎഫ് രണ്ട് സീറ്റിൽ ഒതുങ്ങിയേക്കും; തിരൂരിൽ വി.അബ്ദുറഹിമാൻ പരാജയപ്പെട്ടേക്കുമെന്ന് സിപിഎം വിലയിരുത്തൽ

വെബ്ബ് ഡെസ്ക്

11-04-2026

​മലപ്പുറം: ജില്ലയിൽ ശക്തരായ സ്ഥാനാർത്ഥികളെ കളത്തിലിറക്കിയെങ്കിലും ഫലം വരുമ്പോൾ എൽഡിഎഫ് രണ്ട് സീറ്റുകളിലേക്ക് മാത്രമായി ഒതുങ്ങിയേക്കുമെന്ന് സിപിഎം ജില്ലാ കമ്മിറ്റിയുടെ പ്രാഥമിക വിലയിരുത്തൽ. മന്ത്രി വി. അബ്ദുറഹിമാൻ മത്സരിച്ച തിരൂർ മണ്ഡലത്തിൽ വിജയം ഉറപ്പില്ലെന്നാണ് പാർട്ടി കണക്കുകൂട്ടുന്നത്. തിരൂരിൽ ശക്തമായ പോരാട്ടം നടന്നുവെങ്കിലും അവസാന ഘട്ടത്തിൽ വിജയസാധ്യത മങ്ങിയതായാണ് വിലയിരുത്തൽ.

​തവനൂരും പൊന്നാനിയും എൽഡിഎഫ് നിലനിർത്തുമെന്നാണ് റിപ്പോർട്ട്. തവനൂരിൽ 3,000 മുതൽ 5,000 വരെ വോട്ടിന്റെ ഭൂരിപക്ഷവും പൊന്നാനിയിൽ 7,000 വോട്ടിന്റെ ഭൂരിപക്ഷവും പാർട്ടി പ്രതീക്ഷിക്കുന്നുണ്ട്. എന്നാൽ താനൂരിൽ പരാജയപ്പെടുമെന്നാണ് ജില്ലാ കമ്മിറ്റിയുടെ നിഗമനം. വേങ്ങരയിലും ഏറനാടും ഇത്തവണ ശക്തമായ മത്സരം കാഴ്ചവെക്കാൻ സാധിച്ചതായും സിപിഎം വിലയിരുത്തുന്നു.

English Summary:

The CPM Malappuram district committee evaluates that the LDF might be restricted to just two seats in the district. The party assesses a possible defeat for Minister V. Abdurahiman in Tirur, while expressing confidence in retaining Tavanur and Ponnani.

Previous Post Next Post
WhatsApp