കക്കാട് 12-ാം വാർഡിലെ വോൾട്ടേജ് ക്ഷാമത്തിന് പരിഹാരമാകുന്നു; പുതിയ ട്രാൻസ്‌ഫോർമർ യാഥാർത്ഥ്യത്തിലേക്ക്

കക്കാട് 12-ാം വാർഡിലെ വോൾട്ടേജ് ക്ഷാമത്തിന് പരിഹാരമാകുന്നു; പുതിയ ട്രാൻസ്‌ഫോർമർ യാഥാർത്ഥ്യത്തിലേക്ക്
കക്കാട് 12-ാം വാർഡിൽ സ്ഥാപിക്കുന്ന പുതിയ ട്രാൻസ്‌ഫോർമർ മേഖല.
കക്കാട് 12-ാം വാർഡിൽ സ്ഥാപിക്കുന്ന പുതിയ ട്രാൻസ്‌ഫോർമർ മേഖല.

വെബ്ബ് ഡെസ്ക് | 22-03-2026

​കക്കാട് 12-ാം വാർഡിലെ ദീർഘകാലത്തെ വോൾട്ടേജ് ക്ഷാമത്തിന് പരിഹാരമായി പുതിയ ട്രാൻസ്‌ഫോർമർ സ്ഥാപിക്കുന്നു. തങ്ങൾപടി-ടർഫ് മേഖലയിലാണ് ആർ.ഡി.എസ്.എസ് (RDSS - Revamped Reforms Based and Results Linked Distribution Sector Scheme) പദ്ധതിയിൽ ഉൾപ്പെടുത്തി 100 കെ.വി പുതിയ ട്രാൻസ്‌ഫോർമർ കെ.എസ്.ഇ.ബി സ്ഥാപിക്കുന്നത്.
​ഈ പുതിയ ട്രാൻസ്‌ഫോർമർ പ്രവർത്തനസജ്ജമാകുന്നതോടെ പ്രദേശത്തെ ഒട്ടേറെ വീടുകൾക്ക് മെച്ചപ്പെട്ട വൈദ്യുതി ലഭ്യത ഉറപ്പാക്കാനാകും. വൈകാതെ തന്നെ ട്രാൻസ്‌ഫോർമർ ചാർജ് ചെയ്യുമെന്ന് കൗൺസിലറും സ്ഥിരം സമിതി അധ്യക്ഷനുമായ ഇഖ്ബാൽ കല്ലുങ്ങൽ, കെ.എസ്.ഇ.ബി അസിസ്റ്റന്റ് എഞ്ചിനിയർ കെ. ബിജു എന്നിവർ അറിയിച്ചു.
​നിലവിൽ ഇ.കെ കോംപ്ലക്സ്, കക്കാട് ടൗൺ, വാട്ടർ ടാങ്ക്, സലഫി മസ്ജിദ് പരിസരം എന്നിവിടങ്ങളിലായി നാല് ട്രാൻസ്‌ഫോർമറുകളാണ് വാർഡിലുള്ളത്. പുതിയ ട്രാൻസ്‌ഫോർമർ കൂടി വരുന്നതോടെ ആകെ എണ്ണം അഞ്ചായി ഉയരുകയും വോൾട്ടേജ് പ്രതിസന്ധിക്ക് ശാശ്വത പരിഹാരമാകുകയും ചെയ്യും.
​English Summary:
To address the long-standing voltage issues in Kakkad Ward 12, a new 100 KV transformer is being installed at the Thangalpady-Turf area under the RDSS project. This initiative by KSEB will provide stable power supply to numerous households in the division, bringing the total number of transformers in the ward to five.
Previous Post Next Post
WhatsApp