ദുബൈയിൽ മലയാളി യുവാവ് കുത്തേറ്റ് മരിച്ചു; തർക്കം പരിഹരിക്കുന്നതിനിടെ ദാരുണാന്ത്യം
വെബ് ഡെസ്ക് | 19-04-2026
ദുബൈ അൽഖൂസിൽ മലയാളി യുവാവ് കുത്തേറ്റ് മരിച്ചു. കോഴിക്കോട് ചെറുവണ്ണൂർ മധുരബസാർ സ്വദേശി നജാത്ത് മൻസിലിൽ ജസീൽ (32) ആണ് മരിച്ചത്. അൽമനാർ സെൻററിന് പിറകിലായുള്ള താമസ കെട്ടിടത്തിലാണ് സംഭവം നടന്നത്.
തൊട്ടടുത്ത മുറിയിലുള്ളവർ മദ്യപിച്ചതുമായി ബന്ധപ്പെട്ട തർക്കമാണ് കൊലപാതകത്തിൽ കലാശിച്ചത്. ജസീലിനൊപ്പം താമസിക്കുന്നവർ മദ്യപാനം ചോദ്യം ചെയ്തതോടെ തർക്കം രൂക്ഷമാവുകയായിരുന്നു. ഈ സമയം പുറത്തുനിന്ന് ഭക്ഷണം കഴിച്ചെത്തിയ ജസീൽ തർക്കം പരിഹരിക്കാനായി ഇടപെട്ടു. സംസാരിക്കുന്നതിനിടെ പ്രകോപിതനായ അക്രമി ജസീലിന്റെ കഴുത്തിൽ കത്തികൊണ്ട് കുത്തുകയായിരുന്നു.
കഴുത്തിന് ഗുരുതരമായി പരിക്കേറ്റ ജസീലിനെ ഉടൻ തന്നെ ദുബൈ പൊലീസ് റാശിദ് ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. കേസിലെ പ്രതിയും മലയാളിയാണ്. സംഭവമറിഞ്ഞ് സ്ഥലത്തെത്തിയ പൊലീസ് പ്രതിയെ കസ്റ്റഡിയിലെടുത്തു. മൃതദേഹം നിലവിൽ ദുബൈ റാശിദ് ആശുപത്രി മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുകയാണ്. സംഭവത്തിൽ ദുബൈ പൊലീസ് വിശദമായ അന്വേഷണം ആരംഭിച്ചു.
English Summary:
A 32-year-old Malayali man, Jaseel, a native of Kozhikode, was stabbed to death in Dubai Al Quoz. The incident occurred when he attempted to mediate a dispute between his roommates and neighbors over alcohol consumption. Despite being rushed to Rashid Hospital, he succumbed to his injuries. The attacker, also a Malayali, has been taken into police custody, and an investigation is underway.
വാർത്തകൾ വേഗത്തിലറിയാൻ കരുമ്പിൽ ലൈവ് വാട്സ്അപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യൂ 👇
🟢 WhatsApp Group:
https://chat.whatsapp.com/GqagwAoc6eX0GJK34LlEpW
🔵 WhatsApp Channel:
https://whatsapp.com/channel/0029Va4SXev9mrGZnRO1a20c
〰️〰️〰️〰️〰️〰️〰️〰️〰️〰️
📢 News & Ads Contact:
📞 +91 90204 25455
📞 +91 94963 30838
🌐 www.karumbillive.in
•┈┈┈┈┈┈┈┈•❁✿❁•┈┈┈┈┈┈┈┈•