മലപ്പുറം നഗരസഭയിൽ കുടുംബശ്രീ വിഷു ചന്ത ശ്രദ്ധേയമായി
വെബ്ബ് ഡെസ്ക്
ഏപ്രിൽ 14, 2026
മലപ്പുറം: മലപ്പുറം നഗരസഭയിലെ കുടുംബശ്രീ സിഡിഎസുകളുടെ നേതൃത്വത്തിൽ സംഘടിപ്പിച്ച വിഷു ചന്ത പൊതുജനശ്രദ്ധ പിടിച്ചുപറ്റുന്നു. നഗരസഭയിലെ കുടുംബശ്രീ സിഡിഎസ് 1, 2 എന്നിവയുടെ സംയുക്താഭിമുഖ്യത്തിലാണ് വിഷു വിപണി ഒരുക്കിയത്.
വീടുകളിൽ ഗുണനിലവാരത്തോടെ തയ്യാറാക്കിയ നാടൻ ഭക്ഷ്യ വിഭവങ്ങൾ, വിഷരഹിത പഴങ്ങൾ, പച്ചക്കറികൾ തുടങ്ങി ഒട്ടനവധി ഉൽപ്പന്നങ്ങളാണ് വില്പനയ്ക്കായി എത്തിച്ചിരിക്കുന്നത്. കുന്നുമ്മൽ ബസ് ബേ പരിസരത്തും നഗരസഭയ്ക്ക് സമീപമുള്ള പ്രൈവറ്റ് ബസ് സ്റ്റാൻഡിലുമായാണ് കുടുംബശ്രീ സ്റ്റാളുകൾ സജ്ജമാക്കിയിരിക്കുന്നത്.
നഗരസഭ ചെയർപേഴ്സൺ അഡ്വ. റിനിഷ വി.യുടെ നേതൃത്വത്തിൽ ജനപ്രതിനിധികൾ സ്റ്റാളുകൾ സന്ദർശിച്ച് പ്രവർത്തനങ്ങൾ വിലയിരുത്തി. വൈസ് ചെയർമാൻ ജിതേഷ് ജി അനിൽ, കൗൺസിലർമാരായ ഉമ്മർ കെ.കെ, എ.പി. ശിഹാബ്, റഫീഖ് സി.കെ, സീമാടൻ സമദ്, ഉമ്മർ. എം എന്നിവരും സംഘത്തിലുണ്ടായിരുന്നു. പ്രാദേശിക ഉൽപ്പന്നങ്ങളെ പ്രോത്സാഹിപ്പിക്കാനും കുടുംബശ്രീ അംഗങ്ങൾക്ക് മികച്ച വരുമാന മാർഗം ഉറപ്പാക്കാനുമാണ് ഇത്തരം വിപണികൾ സംഘടിപ്പിക്കുന്നതെന്ന് ചെയർപേഴ്സൺ പറഞ്ഞു.
കുടുംബശ്രീ സിഡിഎസ് ചെയർപേഴ്സൺമാരായ ജുമൈല ടി.ടി, ഫാത്തിമ, ഉപസമിതി കൺവീനർമാരായ റുബീന ഹാജറ, ഹസീന, അയിഷാബി, നബീസ എന്നിവരുടെയും മറ്റ് അംഗങ്ങളുടെയും നേതൃത്വത്തിലാണ് ചന്തയുടെ പ്രവർത്തനം ഏകോപിപ്പിക്കുന്നത്.
English Summary:
The Vishu Market organized by Kudumbashree CDS 1 and 2 in Malappuram Municipality is gaining huge public attention. The market features homemade food items, fresh fruits, and vegetables, aimed at promoting local products and providing income to Kudumbashree members.
വാർത്തകൾ വേഗത്തിലറിയാൻ കരുമ്പിൽ ലൈവ് വാട്സ്അപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യൂ 👇
🟢 WhatsApp Group:
https://chat.whatsapp.com/GqagwAoc6eX0GJK34LlEpW
🔵 WhatsApp Channel:
https://whatsapp.com/channel/0029Va4SXev9mrGZnRO1a20c
〰️〰️〰️〰️〰️〰️〰️〰️〰️〰️
📢 വാർത്തകൾക്കും പരസ്യങ്ങൾക്കുമായി ബന്ധപ്പെടുക:
📞 +91 90204 25455
📞 +91 94963 30838
🌐 www.karumbillive.in
•┈┈┈┈┈┈┈┈•❁✿❁•┈┈┈┈┈┈┈┈•