HRMC മുപ്പതാം വാർഷികാഘോഷങ്ങൾക്ക് തുടക്കമായി..



HRMC മുപ്പതാം വാർഷികാഘോഷങ്ങൾക്ക് തുടക്കമായി..


തിരൂരങ്ങാടിയുടെ കലാ കായിക സാമൂഹിക സാംസ്കാരിക രംഗത്ത് മൂന്ന് പതിറ്റാണ്ട് പൂർത്തിയാക്കിയ ചന്തപ്പടി ഹബീബ് റഹ്മാൻ മെമ്മോറിയൽ ആർട്സ് & സ്പോർട്സ് ക്ലബ്ബ് (HRMC) മുപ്പതാം വാർഷിക പരിപാടികൾ 2023 ജനുവരി മുതൽ മാർച്ച് വരെ സംഘടിപ്പിക്കും.


ഫുട്ബോൾ ടൂർണമെൻ്റ്, ക്രിക്കറ്റ് ടൂർണമെൻ്റ്, മെഡിക്കൽ ക്യാമ്പ്, രക്തഗ്രൂപ്പ് നിർണയ ക്യാമ്പ് & രക്തദാന ക്ലബ്ബ് വിപുലീകരണം, ലഹരി ബോധവത്കരണം, ഫാമിലി മീറ്റ് തുടങ്ങിയ വ്യത്യസ്തമായ പരിപാടികൾ സംഘടിപ്പിക്കും എന്ന് ഭാരവാഹികൾ അറിയിച്ചു.
ക്ലബ്ബ് പരിസരത്ത് സംഘടിപ്പിച്ച ചടങ്ങിൽ മുൻസിപ്പൽ  കേരളോത്സവത്തിൽ വിവിധ മത്സരങ്ങളിൽ മികച്ച പ്രകടനം നടത്തിയ കലാ കായിക പ്രതിഭകൾക്ക് സർട്ടിഫിക്കറ്റുകളും ട്രോഫികളും വിതരണം ചെയ്തു.


മുൻസിപ്പൽ വൈസ് ചെയർപേഴ്സൺ സി പി സുഹ്റാബി പരിപാടി ഉദ്ഘാടനം ചെയ്തു.
ക്ലബ്ബിൻ്റെ ഇക്കാലം വരെയുള്ള  പ്രവർത്തനങ്ങൾ  കോർത്തിണക്കി തയ്യാറാക്കിയ  ഹൃസ്വവീഡിയോ എം എൻ ബാവ പ്രകാശനം ചെയ്തു. വികസന സ്റ്റാൻ്റിംഗ് കമ്മറ്റി ചെയർമാൻ ഇഖ്ബാൽ കല്ലുങ്ങൽ, കൗൺസിലർമാരായ അരിമ്പ്ര മുഹമ്മദലി, അജാസ് സി എച്ച്, സമീർ വലിയാട്ട് എന്നിവരും ടികെ റഷീദ് മാസ്റ്റർ, എം എൻ ബാവ എന്നിവരും ആശംസകൾ അർപ്പിച്ചു.

കായിക സംഘാടന രംഗത്ത് ദീർഘകാല സേവനം നടത്തിവരുന്ന പ്രൊഫ. കെടി അബ്ദുറഹ്മാൻ (ബാവ), കെടി ഹംസ എന്നിവരെ ചടങ്ങിൽ ആദരിച്ചു. 


പ്രൊഫ. കെടി അബ്ദുറഹ്മാന് .... പൊന്നാട അണിയിച്ചു, .... ഉപഹാരം സമർപ്പിച്ചു.

കെടി ഹംസക്ക്... പൊന്നാട അണിയിക്കുകയും .... ഉപഹാരം സമർപ്പിക്കുകയും ചെയ്തു.
കേരളോത്സവം മത്സര വിജയികളുടെയും കൊച്ചുകലാകാരൻമാരുടെയും കലാപ്രകടനങ്ങളോടുകൂടിയാണ് പരിപാടി സമാപിച്ചത്.
Previous Post Next Post
WhatsApp