മലപ്പുറം | സെന്‍ട്രല്‍ ബ്യൂറോ ഓഫ് കമ്യൂണിക്കേഷന്‍ ആസാദി കാ അമൃത് മഹോത്സവ് ബോധവല്‍ക്കരണ പരിപാടികളുടെ ഭാഗമായി മലപ്പുറത്ത് നടത്തിയ മെഹന്തി ഡിസൈന്‍ മല്‍സരത്തില്‍ ഷിഫാന്‍സ് ഹുത്തിള്‍പറമ്പ് ഒന്നാം സ്ഥാനം നേടി.
ഷഫ്ന ഹസ്സന്‍ (കോഡൂര്‍) രണ്ടാം സ്ഥാനവും സുല്‍ത്താന ജഹാന്‍ (മലപ്പുറം) മൂന്നാം സ്ഥാനവും നേടി. പത്തു പേര്‍ പ്രോത്സാഹന സമ്മാനത്തിനും അര്‍ഹരായി. മലപ്പുറം ടൗണ്‍ഹാളില്‍ ഡിസംബര്‍ 30 വരെ നടത്തുന്ന ആസാദി കാ അമൃത് മഹോത്സവ് പ്രദര്‍ശനത്തിന്റേയും ബോധവല്‍ക്കരണ പരിപാടികളുടേയും ഭാഗമായാണ് മെഹന്തി ഡിസൈനിങ് മത്സരം.
മലപ്പുറം നഗരസഭയുമായി സഹകരിച്ചാണ് മെഹന്തി ഡിസൈന്‍ മത്സരം നടത്തിയത്. ഇ.ടി മുഹമ്മദ് ബഷീര്‍ എംപി, പി ഉബൈദുള്ള എംഎല്‍എ, ജില്ലാ കലക്ടര്‍ വി ആര്‍ പ്രേം കുമാര്‍, സെന്‍ട്രല്‍ ബ്യൂറോ ഓഫ് കമ്യൂണിക്കേഷന്‍ അഡീഷണല്‍ ഡയറക്ടര്‍ ജനറല്‍ വി.പളനിചാമി തുടങ്ങിയവര്‍ വിജയികള്‍ക്ക് സമ്മാനങ്ങള്‍ നല്‍കി.
https://chat.whatsapp.com/K4gONdamOuA9RcUdHRDnKC
