തിരൂരങ്ങാടി നഗരസഭ തൊഴിൽ മൽസര പരീക്ഷാ കോച്ചിംഗ് ക്യാമ്പ് ഉദ്യോഗാർത്ഥികൾക്ക് ആശ്വാസമാകുന്നു,


തിരൂരങ്ങാടി നഗരസഭ മൽസര പരീക്ഷാ കോച്ചിംഗിൽ  പരിശീലനം നേടുന്നവർ നഗരസഭ സ്റ്റാൻ്റിംഗ് കമ്മിറ്റി ചെയർമാൻമാരായ ഇക്ബാൽ കല്ലുങ്ങൽ ഇ.പിബാവ, തുടങ്ങിയവർക്കൊപ്പം



തിരൂരങ്ങാടി നഗരസഭ തൊഴിൽ മൽസര പരീക്ഷാ കോച്ചിംഗ് ക്യാമ്പ്ഉ ദ്യോഗാർത്ഥികൾക്ക് ആശ്വാസമാകുന്നു,

തിരൂരങ്ങാടി മുനിസിപ്പാലിറ്റിയുടെ 2022-23 വാർഷിക പദ്ധതിയിൽ നടന്നുവരുന്ന 
തൊഴിൽ മൽസര
പരീക്ഷാ കോച്ചിംഗ്
ക്യാമ്പ്ഉദ്യോഗാർത്ഥികൾക്ക് ആശ്വാസമാകുന്നു, മാർച്ച് മാസം വരെ തുടരുന്ന രണ്ടാം ഘട്ടപരിശീലനത്തിൽ 84 പേർ രജിസ്റ്റർ ചെയ്തിട്ടുണ്ട്, കഴിഞ്ഞ നവമ്പർ 13 ന് നഗരസഭ ചെയർമാൻ കെ.പി മുഹമ്മദ് കുട്ടി ഉദ്ഘാടനം ചെയ്ത പരിശീലന പരിപാടി ശനി, ഞായർ ദിവസങ്ങളിലാണ് നടക്കുന്നത്, കഴിഞ്ഞ വർഷവും പദ്ധതി നടപ്പാക്കിയിരുന്നു, അന്ന് ക്ലാസിൽ ചേർന്ന 72 പേരിൽ 20 ലേറെ ഉദ്യോഗാർത്ഥികൾ പി, എസ് ,സി പരീക്ഷയിൽ നിയമന ഷോർട്ട് ലിസ്റ്റിൽ ഉൾപ്പെട്ടത് പദ്ധതിയുടെ നേട്ടമായി,പ്രഗൽഭരായ പത്ത് ഫാക്കൽറ്റികളാണ് മൽസര പരീക്ഷാ വിഷയങ്ങളിൽ ക്ലാസ്സെടുക്കുന്നത്, തിരൂരങ്ങാടി ഗവ ഹയർ സെക്കണ്ടറി സ്കൂളിൽ രാവിലെ 9, 30 മുതൽ വൈകു:4.30 വരെയായി ഒരുമാസം പിന്നിട്ട രണ്ടാം ഘട്ട പരിശീലനം തിരൂരങ്ങാടി നഗരസഭ സ്റ്റാൻ്റിംഗ് വികസന സ്റ്റാൻ്റിംഗ് കമ്മിറ്റി ചെയർമാൻ ഇക്ബാൽ കല്ലുങ്ങൽ വിദ്യാഭ്യാസ സ്റ്റാൻഡിങ് കമ്മറ്റി ചെയർമാൻ ഇ.പിബാവ, അജാസ് സി എച്ച് അരിമ്പ്ര മുഹമ്മദലി എന്നിവർ സന്ദർശിച്ച് വിലയിരുത്തി, 
കോ-ഓർഡിനേറ്റർ
പച്ചായി മൊയ്തീൻ കുട്ടി മാസ്റ്റർ,അക്കാദമിക് മെൻറർ എ ജെ, യുസൈറ പങ്കെടുത്തു,, പരിശീലന പരിപാടി പുതിയ വാർഷിക പദ്ധതിയിലും ഉൾപ്പെടുത്തും,


Previous Post Next Post
WhatsApp