ഊരാലുങ്കൽ കമ്പനിയുടെ സാധന സാക്രമികൾ തള്ളിയത് നീക്കം ചെയ്യാത്തത് നാട്ടുകാരെ ബുദ്ധിമുട്ടിലാക്കുന്നു.
തിരൂരങ്ങാടി : പരപ്പനങ്ങാടി-നാടുകാണി പാതയുമായി ബന്ധപ്പെട്ട് പാലത്തിങ്ങൽ പാലത്തിൻറെ ഇരു ഭാഗങ്ങളിലും പാലത്തിൻറെ അടിയിലുമായി ഊരാലുങ്കൽ കമ്പനിയുടെ വർക്ക് ഉപകരണങ്ങളും ആവശ്യമില്ലാത്ത പായവസ്തുക്കളും നീക്കാത്തത് നാട്ടുകാർക്ക് ഭീഷണിയാവുന്നു കാലിയായ ടാർ ട്ടിന്നുകളിൽ മഴവെള്ളം കെട്ടി നിന്ന് കൊതുകുകൾ പെരുകുകയും തിരൂരങ്ങാടി നഗരസഭയുടെ അധികതയിലുള്ള ഈ സ്ഥലം മഞ്ഞപ്പിത്തം പോലുള്ള മാരകരോഗങ്ങൾക്ക് കാരണമാവുകയും ചെയ്യുമെന്ന് നാട്ടുകാർ ഭയപ്പെടുന്നു ഈ സാധനംകളുടെ ഇടയിൽ സാമൂഹ്യ വിരുദ്ധർക്കും ഒരു ഒളിത്താവളമായി മാറിയിരിക്കുകയാണ് പാലത്തിൻറെ ലൈറ്റ് കേടുവരുത്തി അതിൻറെ അടിയിൽ ലഹരി മാഫിയകളോടും സജീവമാണ് ഇതിനെതിരെ നാഷണൽ ഫോറം ഫോർ പീപ്പിൾ റെറ്റ് (NFPR) ഭാരവാഹികളായ തിരൂരങ്ങാടി താലൂക്ക് പ്രസിഡൻറ് അബ്ദുൽ റഹീം പൂക്കത്ത് മനാഫ് താനൂർ നിയാസ് അഞ്ചപ്പുര എന്നിവരുടെ നേതൃത്വത്തിൽ ജില്ലാ കളക്ടർക്ക് പരാതി നൽകി
പാലത്തിങ്ങൽ പാലത്തിൻറെ അടിയിൽ കൂട്ടിയിട്ടിരിക്കുന്ന ഊരാളികൾ കമ്പനിയുടെ ഉപകരണങ്ങളും മാലിന്യങ്ങളും തള്ളിയത്