സൗദിയിലെ ജിദ്ദയിൽ രണ്ടു പ്രവാസികൾ ഹൃദയഘാതം മൂലം മരണപ്പെട്ടു.
മലപ്പുറം എആർ നഗർ സ്വദേശി പണ്ടാരപ്പെട്ടി അബ്ദുൽ കരീം (55), ഒറ്റപ്പാലം ചുനങ്ങാട് സ്വദേശി പുത്തൻ പീടിയേക്കൽ സൈതലവി (55) എന്നിവരാണ് ഇന്ന് വിവിധ ആശുപത്രികളിൽ വെച്ച് മരണപ്പെട്ടത്. നെഞ്ചുവേദനയെ തുടർന്നാണ് ഇരുവരെയും ആശുപത്രിയിൽ പ്രവേശിപ്പിച്ചത്.
അന്തരിച്ച കരീം ഹയ്യ സനാബീലിൽ ബഖാല ജീവനക്കാരനായിരുന്നു. സൈതലവി അമീർ ഫവാസിൽ ഹൌസ് ഡ്രൈവറായും ജോലി ചെയ്ത് വരികയായിരുന്നു.
ഇരുവരുടെയും മൃതദേഹങ്ങൾ ജിദ്ദയിൽ മറവ് ചെയ്യുന്നതിനുള്ള നടപടിക്രമങ്ങൾ ജിദ്ദ കെഎംസിസിയുടെ നേതൃത്വത്തിൽ പൂർത്തിയായി വരുന്നതായി കെഎംസിസി വെൽഫെയർ വിംഗ് അറിയിച്ചു.