നെടുമ്പാശേരി | ദേശീയപാതയിൽ കരിയാട്ടിൽ ട്രെയിലർലോറിയിടിച്ച് ബൈക്ക് യാത്രക്കാരൻ തത്ക്ഷണം മരിച്ചു.
ആമ്പലൂർ പുലക്കാട്ടുക്കര കുട്ടംകുളങ്ങര വിജയന്റെ മകൻ പ്രശാന്താണ് (36) മരിച്ചത്. ജോലികഴിഞ്ഞ് എറണാകുളത്ത് നിന്ന് ആമ്പലൂരിലേയ്ക്ക് പോകുമ്പോൾ ഇന്നലെ പുലർച്ചെ 12.30 ഓടെ കരിയാട് വളവിലായിരുന്നു അപകടം.
ഭാര്യ: കൊടകര ചെങ്ങാടൻ അശ്വനി (ദുബായ്). മകൻ: അർണവ്.
സംസ്കാരം ഇന്ന് രാവിലെ 08;30-ന് വടൂക്കര എസ്.എൻ.ഡി.പി ശ്മശാനത്തിൽ.
