📅 Loading Time...
🌤️ കരുമ്പിൽ: 30°C, മിതമായ വെയിൽ
നേരായ വാർത്തകൾ നേരത്തെ അറിയാൻ • തിരൂരങ്ങാടി | മലപ്പുറം | കേരളം | ഗൾഫ്
BREAKING
പ്രധാന വാർത്തകൾ ലോഡ് ചെയ്യുന്നു...

വോട്ടര്‍ പട്ടിക പുതുക്കല്‍; സമയപരിധി 18 വരെ നീട്ടി

📢 Published: IST 🔄 Updated: IST

വോട്ടര്‍ പട്ടിക പുതുക്കല്‍; സമയപരിധി 18 വരെ നീട്ടി

ഈ മാസം എട്ടിന് അവസാനിക്കേണ്ടിയിരുന്ന സമയപരിധിയാണ് ഇന്ത്യന്‍ തിരഞ്ഞെടുപ്പ് കമ്മീഷന്‍ സംസ്ഥാനത്ത് നീട്ടിയത്

പ്രത്യേക സംക്ഷിപ്ത വോട്ടര്‍ പട്ടിക പുതുക്കലിന്റെ ഭാഗമായി പ്രസിദ്ധീകരിച്ച കരട് വോട്ടര്‍ പട്ടികയില്‍ ഉള്‍പ്പെടാത്തവര്‍ക്ക് അപേക്ഷ സമര്‍പ്പിക്കുന്നതിനുള്ള സമയപരിധി ഈ മാസം 18 വരെ നീട്ടി. ഈ മാസം എട്ടിന് അവസാനിക്കേണ്ടിയിരുന്ന സമയപരിധിയാണ് ഇന്ത്യന്‍ തിരഞ്ഞെടുപ്പ് കമ്മീഷന്‍ സംസ്ഥാനത്ത് നീട്ടിയത്.

അര്‍ഹരായ മുഴുവന്‍ ആളുകളേയും ചേര്‍ക്കുന്നതിനും മരണപ്പെട്ടവരേയും, താമസം മാറിയവരേയും വോട്ടര്‍പ്പട്ടികയില്‍ നിന്ന് ഒഴിവാക്കുന്നതിനും എല്ലാ രാഷ്ട്രീയപാര്‍ട്ടികളും ബൂത്ത് ലെവല്‍ ഏജന്റുമാരെ നിയോഗിച്ച് പ്രവര്‍ത്തനം നടത്തണമെന്ന് മുഖ്യ തിരഞ്ഞെടുപ്പ് ഓഫീസര്‍ അഭ്യര്‍ത്ഥിച്ചു.
Join WhatsApp Group Send News / Ads