ബൈക്ക് മോഷ്ടാവിനെ പിടികൂടി
പരപ്പനങ്ങാടി ചെട്ടിപ്പടിയിൽ വച്ച് ജുപ്പീറ്റർ സ്കൂട്ടർ മോഷണം ചെയ്ത കേസിലെ പ്രതിയായ കോഴിക്കോട് ഇങ്ങാപ്പുഴ സ്വദേശി ചരുവിളപ്പുറത്ത് കാസിം കുഞ്ഞ് മകൻ അലാവുദ്ദീൻ (47) എന്നയാളെ പരപ്പനങ്ങാടി പോലീസ് ഇൻസ്‌പെക്ടർ ജിനേഷ് കെ ജെ യുടെ നിർദേശനുസരണം കല്പകഞ്ചേരി പോലീസിന്റെ സഹായത്തോടെ പരപ്പനങ്ങാടി സബ്ഇൻസ്പെക്ടർ ബാബുരാജ് അറസ്റ്റ് ചെയ്തു. മോട്ടോർസൈക്കിൾ കളവ് നടത്തിയ മറ്റു രണ്ടുപേർ കൂടിയുണ്ടെന്നുള്ള സൂചന ലഭ്യമായിട്ടുണ്ട്.