താനൂരിൽ വാടക കോര്‍ട്ടേഴ്‌സില്‍ സ്ത്രീ മരിച്ച നിലയില്‍ കണ്ടെത്തി


 താനൂര്‍ | മൂച്ചിക്കലില്‍ സ്ത്രീ മരിച്ച നിലയില്‍ കണ്ടെത്തി.ആലപ്പുഴ സ്വദേശിനി ഷൈലബീവിയെയാണ് ഇന്നലെ വൈകീട്ട് മരിച്ച നിലയിൽ കണ്ടെത്തിയത്. ഇവര്‍ താമസിച്ചിരുന്ന മൂച്ചിക്കലിലെ വാടക കോര്‍ട്ടേഴ്‌സില്‍ മരിച്ച നിലയിലുണ്ടായിരുന്നത്.


ഇരങ്ങാട്ട് വെളി പരേതനായ ഹംസ എന്നവരുടെ ഭാര്യയാണ് മരണപ്പെട്ട ഷൈലബീവി.ഭർത്താവിൻ്റെ മരണശേഷം തനിച്ചാണ് താമസം. പ്രദേശവാസികളാണ് ഷൈലയെ മരിച്ച നിലയിൽ കണ്ടെത്തിയത്. തുടർന്ന് പോലിസിനെ വിവരമറിയിക്കുകയായിരുന്നു. താനൂർ ഡിഐഎസ്പിയുടെ നേതൃത്വത്തിലുള്ള സംഘം സ്ഥലത്തെത്തി. ഇൻക്വസ്റ്റ് നടപടികൾക്ക് ശേഷം മൃതദേഹം തിരൂർ ജില്ലാ ആശുപത്രിയിലേക്ക് മാറ്റി.

Previous Post Next Post
WhatsApp