📅 Loading Time...
🌤️ കരുമ്പിൽ: 30°C, മിതമായ വെയിൽ
നേരായ വാർത്തകൾ നേരത്തെ അറിയാൻ • തിരൂരങ്ങാടി | മലപ്പുറം | കേരളം | ഗൾഫ്
BREAKING
പ്രധാന വാർത്തകൾ ലോഡ് ചെയ്യുന്നു...
Home » cm

അടിയന്തരമായി കരുതല്‍ ഡോസ് എടുക്കണം; സംസ്ഥാനത്ത്‌ 474 കേസുകള്‍, ആശങ്ക വേണ്ടെന്ന് മുഖ്യമന്ത്രി

📢 Published: IST 🔄 Updated: IST

അടിയന്തരമായി കരുതല്‍ ഡോസ് എടുക്കണം; സംസ്ഥാനത്ത്‌ 474 കേസുകള്‍, ആശങ്ക വേണ്ടെന്ന് മുഖ്യമന്ത്രി.

സംസ്ഥാനത്ത് 474 കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തിട്ടു. 72 പേര്‍ ആശുപത്രിയിലാണ്. 13 പേര്‍ ഐസിയുവിലും.


തിരുവനന്തപുരം: 60 വയസ്സുകഴിഞ്ഞവരും അനുബന്ധരോഗങ്ങള്‍ ഉള്ളവരും കോവിഡ് മുന്നണി പ്രവര്‍ത്തകരും അടിയന്തരമായി കരുതല്‍ ഡോസ് വാക്‌സിന്‍ എടുക്കണമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന കോവിഡ് അവലോകനയോഗം നിര്‍ദ്ദേശിച്ചു. നിലവില്‍ സംസ്ഥാനത്ത് 474 കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തിട്ടു. 72 പേര്‍ ആശുപത്രിയിലാണ്. 13 പേര്‍ ഐസിയുവിലും.

7000 പരിശോധനയാണ് ഇപ്പോള്‍ സംസ്ഥാനത്ത് ശരാശരി നടക്കുന്നതെന്ന് ആരോഗ്യവകുപ്പ് മന്ത്രി വീണാ ജോര്‍ജ് പറഞ്ഞു. ആവശ്യത്തിന് ഓക്‌സിജന്‍ ഉത്പാദനം നടക്കുന്നു. എല്ലാ ജില്ലാ ആശുപത്രികളിലും ഓക്‌സിജന്‍ പ്ലാന്റുകള്‍ സ്ഥാപിച്ചിട്ടുണ്ട്. മരുന്നുകള്‍, മാസ്‌ക്, പി പി ഇ കിറ്റ് എന്നിവ ആവശ്യാനുസരണം ലഭ്യമാക്കാന്‍ കേരള മെഡിക്കല്‍ സര്‍വീസ് കോര്‍പ്പറേഷന് നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്. വാക്‌സിന്‍ ലഭ്യമാക്കാന്‍ കേന്ദ്രത്തോട് ആവശ്യപ്പെട്ടിട്ടുണ്ട്. കോവിഡ് മോണിറ്ററിംഗ് സെല്‍ പുനരാരംഭിച്ചതായും അറിയിച്ചു.

Join WhatsApp Group Send News / Ads