നിയന്ത്രണം വിട്ട കാർ കടയിലേക്ക് പാഞ്ഞു കയറി ഒരാൾ മരിച്ചു.
കടയിലെ ജീവനക്കാരനായ കരുമ്പിൽ സ്വദേശി
അൻസാറാണ് മരണ പെട്ടത്.
മറ്റ് രണ്ട് ജീവനക്കാർ പരിക്കുകളേടെ ആശുപത്രിയിൽ .
തിരൂരങ്ങാടി: ദേശീയ പാത 66-ൽ കരുമ്പിൽ നിയന്ത്രണം വിട്ട കാർ ഫ്രൂട്ട്സ് കടയിലെക്ക് പാഞ്ഞ് കയറി കടയിലെ ജീവനക്കാരൻ കരുമ്പിൽ സ്വദേശി ഇല്ലിക്കൽ യൂസുഫിന്റെ മകൻ അൻസാർ മരണപ്പെട്ടു. അപകടത്തിൽ കൂടെ ജോലി ചെയ്തിരുന്ന രണ്ട് പേർക്ക് കൂടി പരിക്കേറ്റു.
പരിക്കേറ്റ പന്താരങ്ങാടി സ്വദേശി രവികുമാറിനെ കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിലും , കുറ്റിപ്പുറം സ്വദേശി ആശിഖിനെ കേട്ടക്കലിലെ സ്വകാര്യാശുപത്രിയിലും പ്രവേശിപ്പിച്ചു.
രാവിലെ 11:15 നാണ് അപകടം സംഭവിച്ചത്.
അൻസാറിന്റെ ഉമ്മ: റാബിയ, ഭാര്യ: തെസ് ലീന . നിസ്കാരം ഇന്ന് വൈകുന്നേരം 5.30-ന് കരുമ്പിൽ ജുമാ മസ്ജിദ് ഖബർസ്ഥാനിൽ നടക്കും.
സിസിടിവി ദൃശ്യങ്ങൾ 👇