ശബരിമല തീര്‍ഥാടകര്‍ സഞ്ചരിച്ച വാഹനം കൊക്കയിലേക്ക് മറിഞ്ഞു: നാലു മരണം
ഇടുക്കി: ഇടുക്കി കുമളിക്ക് സമീപം ശബരിമല തീര്‍ഥാടകര്‍ സഞ്ചരിച്ച വാഹനം കൊക്കയിലേക്ക് മറിഞ്ഞ് നാലു മരണം. ശനിയാഴ്ച അര്‍ധരാത്രി തേക്കടി കമ്പം ദേശീയപാതയിലാണ് അപകടം. തമിഴ്‌നാട് സ്വദേശികളാണ് സംഭവത്തില്‍ മരിച്ചത്. മൂന്ന് പേര്‍ വാഹനത്തില്‍ കുടുങ്ങിക്കിടക്കുന്നതായും വിവരം.
ശബരിമല ദര്‍ശനം കഴിഞ്ഞ് മടങ്ങി വരുന്ന വഴിയാണ് അപകടമുണ്ടായത്. വാഹനത്തില്‍ ഒന്‍പത് പേരാണ് ഉണ്ടായിരുന്നത്. മരിച്ചവരുടെ മൃതദേഹം തേനിയിലെ മെഡിക്കല്‍ കോളേജ് ആശുപത്രിയിലേക്ക് മാറ്റിയിട്ടുണ്ട്. ഗുരുതരാവസ്ഥയിലുള്ള രണ്ട് പേരെയും ആശുപത്രിയിലേക്ക് മാറ്റിയിട്ടുണ്ട്.
ഡിസംബര്‍ മാസങ്ങളില്‍ മഞ്ഞ് കൂടിയതായി ഇറങ്ങിയതാണ് അപകടകാരണമെന്നാണ് സംശയിക്കുന്നത്. നിലവില്‍ കുമളി പോലീസും പ്രദേശവാസികളും ചേര്‍ന്ന് രക്ഷാപ്രവര്‍ത്തനം പുരോഗമിക്കുകയാണ്. കുടുങ്ങി കിടക്കുന്നവരെ രക്ഷിക്കുന്നതിനാണ് ശ്രമമെന്നും തമിഴ്‌നാട് എസ്.പിയും കലക്ടറും സംഭവസ്ഥലത്തേക്ക് പുറപ്പെട്ടതായും മന്ത്രി റോഷി അഗസ്റ്റിന്‍ വ്യക്തമാക്കി.