പേരൂർക്കടയില്‍ യുവതിയെ വെട്ടിക്കൊന്ന കേസ്; പ്രതി ജയിലിൽ തൂങ്ങി മരിച്ച നിലയിൽ.

 _തൂങ്ങി മരിച്ച രാജേഷ്, കൊല ചെയ്യപ്പെട്ട സിന്ധു_

തിരുവനന്തപുരം പേരൂർക്കടയിൽ നടുറോഡിൽ യുവതിയെ വെട്ടിക്കൊന്ന കേസിലെ പ്രതി രാജേഷിനെ ജയിലിൽ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി.

ഇന്ന് പുലർച്ചെ രണ്ടരയോടെ പൂജപ്പുര സെൻട്രൽ ജയിലിലാണ് രാജേഷിനെ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തിയത്. ധരിച്ചിരുന്ന മുണ്ടില്‍ കുരുക്കിട്ടാണ് രാജേഷ് തൂങ്ങിമരിച്ചത്.

രണ്ട് ദിവസം മുൻപ് പങ്കാളിയായ വഴയില സ്വദേശി സിന്ധുവിനെ റോഡിലിട്ട് വെട്ടികൊലപ്പെടുത്തിയ കേസില്‍ രാകേഷിനെ പേരൂർക്കട പോലീസ് വ്യാഴാഴ്ച കസ്റ്റഡിയിൽ എടുത്തിരുന്നു. രാജേഷ് കുറ്റം സമ്മതിക്കുകയും ചെയ്തിരുന്നു. നന്ദിയോട് സ്വദേശിയാണ് രാജേഷ്.

12 വർഷത്തെ പരിചയമുണ്ടായിരുന്ന ഇരുവരും ഒരു മാസമായി അകൽച്ചയിലായിരുന്നു. ഇതിലുള്ള പ്രതികാരമാണ് കൊലയ്ക്ക് കാരണമെന്നായിരുന്നു രാജേഷിന്റെ മൊഴി. റോഡിലൂടെ നടക്കുകയായിരുന്ന സിന്ധുവിനെ, വളരെ ആസൂത്രിതമായി രാജേഷ് കയ്യിൽ കരുതിയിരുന്ന കത്തി ഉപയോഗിച്ച് കൊലപ്പെടുത്തുകയായിരുന്നു. ഗുരുതരമായി പരുക്കേറ്റ സിന്ധുവിനെ ഉടൻ തിരുവനന്തപുരം മെഡിക്കൽ കോളജ് ആശുപത്രിയിലേക്ക് മാറ്റിയെങ്കിലും രക്ഷിക്കാനായില്ല.

പത്തനംതിട്ടയിൽ ഭാര്യയും കുട്ടികളുമുള്ള രാജേഷ്, സിന്ധുവുമായി അടുപ്പത്തിലായതോടെയാണ് തിരുവനന്തപുരത്തേക്ക് മാറി താമസിക്കുന്നത്. ഒരുമിച്ച് കഴിഞ്ഞിരുന്ന ഇരുവരും പിന്നീട് തർക്കങ്ങളെ തുടർന്ന് മാറി താമസിക്കുകയായിരുന്നു. തന്റെ പണവും സ്വത്തും തട്ടിയെടുക്കുകയാണ് സിന്ധുവിന്റെ ലക്ഷ്യമെന്ന് രാജേഷ് ആരോപിച്ചിരുന്നു. ഇതിന്റെയെല്ലാം തുടർച്ചയിലാണ് കൊലപാതകമെന്നാണ് വിവരം.

*_( ശ്രദ്ധിക്കുക; ആത്മഹത്യ ഒന്നിനും പരിഹാരമല്ല, മാനസികാരോഗ്യ വിദഗ്ദരുടെ സഹായം തേടുക, അതിജീവിക്കാൻ ശ്രമിക്കുക. വിളിക്കുക. Toll free helpline :1056_*

Previous Post Next Post
WhatsApp